ടോവിനോ തോമസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘എന്റെ ഉമ്മാന്റെ പേര് ‘ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോവിനോ തോമസിനെക്കൂടാതെ ഉര്‍വ്വശിയും ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും അല്‍ തരി മൂവീസിന്റെയും ബാനറില്‍ ആന്റോ ജോസഫും സി.ആര്‍ സലീമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ജോസ് സെബാസ്റ്റ്യനും ശരത്.ആര്‍.നാഥും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ഡി പ്ലാന്നേല്‍ ക്ലോസയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കണ്ണൂരില്‍ പുരോഗമിക്കുകയാണ്.
മറഡോണയ്ക്കും തീവണ്ടിക്കും ശേഷം ടോവിനോയുടേതായി തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത് മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യന്‍, ധനുഷിനൊപ്പമെത്തുന്ന മാരി 2, സലിം അഹമ്മദിന്റെ ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു എന്നി ചിത്രങ്ങളാണ്.