തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ സ്വപ്‌നേഷ് .കെ. നായര്‍ സംവിധാനം ചെയ്യുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. പി.ബാലചന്ദ്രന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. കമ്മട്ടിപ്പാടത്തിനുശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ എഴുതുന്ന സിനിമയാണിത്. ആരവത്തിനുശേഷം ടൊവിനോ എടക്കാട് ബറ്റാലിയന്‍ 06ല്‍ അഭിനയിക്കും. സിനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രഹണം. റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ.ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ടൊവിനോയും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്നു
','' );
}
?>