ബര്‍മ കോളനിയിലെ കില്ലറെ തേടി ടൊവിനോ, ‘ഫോറന്‍സിക്’ ടീസര്‍ ട്രെന്‍ഡിംഗില്‍

','

' ); } ?>

ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ഒരുക്കുന്ന ഫോറന്‍സിക്കിന്റെ ടീസര്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്. ഫോറന്‍സിക് ഉദ്യോഗസ്ഥനായി ടൊവിനോ എത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക. സസ്‌പെന്‍സും നീഗൂഡതകളുമായാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ബര്‍മ കോളനിയിലെ കില്ലറെ തേടിയുള്ള അന്വേഷണമാണ് ചിത്രം.

സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍, റീബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ആണ് സംഗീതം.