
ടൊവിനോ തോമസ് നായകനാകുന്ന ചിത്രം ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ് ഒടിടി റിലീസിനൊരുങ്ങുന്നു.ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് വിവിധ സിനിമാസംഘടനകള്‍ക്ക് കത്ത് നല്‍കി.ലോക്ഡൗണിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറക്കാനുളള ശ്രമങ്ങള്‍ നടന്നിരുന്നു.എന്നാല്‍ വീണ്ടും അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ചിത്രം ഒടിടി റിലീസിനോരുങ്ങുന്നത്.ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.