അന്താരാഷ്ട്ര അംഗീകാരവുമായി ടൊവിനോ തോമസ് ചിത്രം കള. സുമേഷ് മൂര്‍, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത്ത് വി എസ് ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയിരുന്നു ചിത്രം. ഇപ്പോഴിതാ ചിത്രത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വിവരം പങ്കുവച്ചിരിക്കുകയാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിവരം പങ്കുവെച്ചത്.
ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമായാണ് കള തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആങ്ഡോങ് ഡെങ് സംവിധാനം ചെയ്ത ബ്ലേബ്ലെയ്ഡ് ഗേളിനൊപ്പമാണ് കള ഈ പുരസ്‌കാരം പങ്കുവെച്ചിരിക്കുന്നത്. ‘ഒരു അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ വലിയ ആവേശം തോന്നുകയാണ്. ഇത് ഒരു തുടക്കം മാത്രമാണ്. കളക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് എല്ലാ ആശംസകളും നേരുന്നു,’ എന്നാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘രോഹിത് വി എസ്സും യദു പുഷ്പാകരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്ത ചിത്രമാണ് കള. മാര്‍ച്ച് 25ന് ആയിരുന്നു തിയറ്റര്‍ റിലീസ്. ലോക്ക് ഡൗണിനു ശേഷമുള്ള കാലയളവായിരുന്നുവെങ്കിലും പ്രേക്ഷകര്‍ എത്തിയ ചിത്രമായിരുന്നു ഇത്. ആഖ്യാനത്തില്‍ വ്യത്യസ്തതയുള്ള ചിത്രത്തില്‍ സുമേഷ് മൂര്‍ നായകനും ടൊവീനോ പ്രതിനായകനുമാണ്. ദിവ്യ പിള്ള, ലാല്‍, പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി തുടങ്ങിയവരും അഭിനയിക്കുന്നു. യദു പുഷ്പാകരനും രോഹിത്ത് വി എസും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് സംഗീതം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്.
ടൊവിനോ നായകനായെത്തുന്ന സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി റിലീസിനൊരുങ്ങി നില്‍ക്കുകയാണ്.സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗോദ’യ്ക്കു ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.