എമ്പുരാനിലെ എന്റെ ഏറ്റവും നല്ല പെര്‍ഫോമന്‍സ് ലാലേട്ടനൊപ്പമുളളതായിരിക്കും

','

' ); } ?>

ലൂസിഫറില്‍ എനിക്ക് ലാലേട്ടനുമായി കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നില്ല പക്ഷെ ഈ സിനിമയില്‍ കോമ്പിനേഷന്‍ സീനുണ്ട്. എമ്പുരാനിലെ എന്റെ ഏറ്റവും നല്ല പെര്‍ഫോമന്‍സ് ഈ സീനില്‍ ആയിരിക്കുമെന്നാണ് എനിക്ക് ഡബ്ബിങ് കഴിഞ്ഞപ്പോള്‍ തോന്നിയത്.

 

 

 

സിനിമ ആസ്വാദകര്‍ കാത്തിരിക്കുന്ന എമ്പുരാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍.ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ലൂസിഫറില്‍ ജതിന്‍ രാംദാസായി എത്തിയ ടൊവിനോയുടെ എമ്പുരാനിലെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ചുരുക്കം സീനുകള്‍ മാത്രമായിരുന്നെങ്കിലും വളരെ രസമുള്ള ക്യാരക്ടര്‍ ആയിരുന്നു എനിക്ക് ലൂസിഫറില്‍ രാജുവേട്ടനും മുരളിച്ചേട്ടനും തന്നത്. രാഷ്ട്രീയത്തില്‍ താല്പര്യം ഇല്ലാത്ത രാഷ്ട്രീയക്കാരന്റെ മകന്‍ അവസാനം മുഖ്യമന്ത്രി ആകുന്നിടത്താണ് ലൂസിഫര്‍ അവസാനിക്കുന്നത്. എമ്പുരാന്റെ സ്‌ക്രിപ്റ്റും അതിലെ എന്റെ കഥാപാത്രവും അറിഞ്ഞപ്പോള്‍ എനിക്ക് കൗതുകം കൂടുതലായിരുന്നു. ‘മുണ്ടുടുക്കാനും അറിയാം വേണ്ടി വന്നാല്‍ അത് മടക്കി കുത്താനും അറിയാം’ എന്ന ലൂസിഫറിലെ ഡയലോഗാണ് ഞാന്‍ കൂടുതലും ആരാധകര്‍ ആവശ്യപ്പെട്ടിട്ട് പറഞ്ഞിട്ടുള്ളത്. ഒരിക്കല്‍ രാജുവേട്ടനെക്കൊണ്ട് ആരോ ഈ ഡയലോഗ് പറയിപ്പിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ചേട്ടാ എന്റെ കഞ്ഞിയില്‍ പാറ്റ ഇടല്ലേ ഞാന്‍ അതുവെച്ചാണ് പൊക്കോണ്ട് ഇരിയ്ക്കുന്നതെന്ന്.

ലൂസിഫറില്‍ എനിക്ക് ലാലേട്ടനുമായി കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നില്ല പക്ഷെ ഈ സിനിമയില്‍ കോമ്പിനേഷന്‍ സീനുണ്ട്. എമ്പുരാനിലെ എന്റെ ഏറ്റവും നല്ല പെര്‍ഫോമന്‍സ് ഈ സീനില്‍ ആയിരിക്കുമെന്നാണ് എനിക്ക് ഡബ്ബിങ് കഴിഞ്ഞപ്പോള്‍ തോന്നിയത്. സിനിമ ആസ്വദിക്കാന്‍ ഞാനും കാത്തിരിക്കുകയാണ്,’ ടൊവിനോ പറഞ്ഞു.

2025 മാര്‍ച്ച് 27 നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എമ്പുരാന്‍ എത്തുന്നത്.