‘ലേറ്റാണെങ്കിലും ലേറ്റസ്റ്റായി’ ടൊവീനോയുടെ വാലന്റൈന്‍സ് ഡേ ആശംസ

','

' ); } ?>

നടന്‍ ടൊവീനോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ മിക്കതും തന്നെ ആരാധകരുടെയും താരങ്ങളുടെയും ശ്രദ്ധ ഒരുപോലെ പിടിച്ച് പറ്റാറുണ്ട്. ഇത്തവണ ടൊവി പങ്കുവെച്ച വാലന്റൈന്‍സ് ഡേ പിക്കാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. അല്‍പം ലേറ്റായിപ്പോയി എന്ന പരാതിയോടെ താരം പങ്കുവെച്ച ചിത്രം ലേറ്റസ്റ്റായി തന്നെയാണ് എല്ലാവരുടെയും കണ്ണിലുടക്കിയിരിക്കുന്നത്. 10 വര്‍ഷം മുമ്പുള്ള ഒരു ചുള്ളന്‍ ടൊവീനോയും തന്റെ പ്രിയതമ ലിഡിയയുടെയും ഒരു സെല്‍ഫിയാണ് താരം ആശംസകളോടൊപ്പം ഏവര്‍ക്കുമായി പങ്കുവെച്ചത്. ”അല്‍പം ലേറ്റായിപ്പോയി,
എന്നാലും പിടിച്ചോ ഒരു ആശംസ!” ടൊവിനോ തന്റെ ചിത്രത്തിനോടൊപ്പം കുറിച്ചു.

തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പങ്കുവെച്ച ടൊവിനോയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് നേരത്തെ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. പത്ത് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് താരം ലിഡിയയെ വിവാഹം ചെയ്യുന്നത്.