ടൊവീനോയ്‌ക്കൊപ്പം സംയുക്ത മേനോന്‍ വീണ്ടുമെത്തുന്നു

','

' ); } ?>

തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടൊവീനോ തോമസും സംയുക്ത മേനോനും വീണ്ടും ഒരുമിച്ചഭിനയിക്കുന്നു. ‘ഉയരെ’ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടുമെത്തുന്നത്. ടൊവിനോയ്‌ക്കൊപ്പമുളള രംഗങ്ങളിലാണ് ചിത്രത്തില്‍ സംയുക്ത എത്തുന്നതെന്നാണ് അറിയുന്നത്. പാര്‍വതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മനു അശോകനാണ് സംവിധാനം ചെയ്യുന്നത്.

കൂടെ, മൈ സ്‌റ്റോറി എന്ന ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വതി അഭിനയിക്കുന്ന സിനിമയാണ് ഉയരെ. ആസിഫ് അലിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. രഞ്ജി പണിക്കര്‍,പ്രതാപ് പോത്തന്‍,പ്രേം പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ബോബി സഞ്ജയ് ആണ്.