“ചാത്തനായി ടൊവിനോ, ഒടിയനായി ദുൽഖർ”; “ലോക”യിലെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

','

' ); } ?>

മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രം “ലോക”യിലെ ദുൽഖറിൻ്റെയും ടൊവിനോയുടെയും കഥാപാത്രങ്ങളുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. ടൊവിനോ തോമസ് ചാത്തനായും, ദുൽഖർ സൽമാൻ ഒടിയനായുമാണ് ചിത്രത്തിലെത്തുന്നത്. “ചാർളിയായാണ്” ദുൽഖറെത്തുക.
മൈക്കിളായി ടൊവിനോയുമെത്തും.

രണ്ടാം ഭാഗത്തിൽ ശക്തതരായ സൂപ്പർ ഹീറോസായി ദുൽഖറും ടൊവിനോയുമുണ്ടാകുമെന്ന പ്രതീക്ഷയാണ് ആരാധകർ പങ്കുവയ്ക്കുന്നത്.’ ലോക’യുടെ രണ്ടാം ഭാഗം ചാത്തനായ ടൊവിനോയുടെ കഥയായിരിക്കുമെന്ന സൂചനകൾ മുൻപ് പുറത്തുവന്നിരുന്നു.

കല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രമാണ് ‘ലോക’. ചിത്രം റിലീസ് ചെയ്ത് 13 ദിവസത്തിനകം 200 കോടി ക്ലബ്ബിൽ ഇടം നേടി. ഏകദേശം മ‌ുപ്പത് കോടി ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ്. വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.