സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസും കനി കുസൃതിയും ഒന്നിക്കുന്നു.മഞ്ജു വാര്യര്‍ നായികയായി എത്തിയ കയറ്റം എന്ന സിനിമക്ക് ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന ചിത്രമാണിത്.സുദേവ് നായരും സിനിമയില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്.
കാലിക പ്രസക്തിയുള്ള പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. പത്തനംതിട്ടയിലെ റാന്നിയിലും പെരുമ്പാവൂരുമായാണ് സിനിമ ചിത്രീകരിക്കുന്നത്. ചന്ദ്രു ശെല്‍വരാജാണ് ക്യാമറ.