ടൊവീനൊ-അഹാന ചിത്രം ‘ലൂക്ക’യുടെ ഷൂട്ടിങ്ങ് കൊച്ചിയില്‍ വെച്ച് ആരംഭിച്ചു..

','

' ); } ?>

ടൊവീനൊ നായക വേഷത്തിലെത്തുന്ന ചിത്രം ലൂക്കയുടെ ഷൂട്ടിങ്ങ് ഇന്ന് കൊച്ചിയില്‍ വെച്ച് ആരംഭിച്ചു. ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകര്‍ മംഗളകരമായ ഒരു പൂജയോടെയാണ് തുടങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ ടൊവീനോയും അഹാനയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിലൂടെ അരുണ്‍ ബോസ് എന്ന യുവസംവിധായകന്‍ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത് അരുണും മൃതുല്‍ ജോര്‍ജും ചേര്‍ന്നാണ്. ചിത്രത്തിന്റെ പൂജ ലൊക്കേഷനിലെ ദൃശ്യങ്ങള്‍ അഹാനയും ടൊവീനോയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജികളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

തോട്ട്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസ്സൈനും ചേര്‍ന്നാണ് ലൂക്ക നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രണം നിമീഷ് രവിയും, സംഗീതം സുരാജ് എസ് കുറുപ്പും നിര്‍വഹിക്കും. എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രമാണ് ടൊവീനൊ അവസാനമായി അഭിനയിച്ച ചിത്രം. ചിത്രം തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.

അഹാനയും ടൊവീനോയും പങ്കുവെച്ച ചിത്രങ്ങള്‍ കാണാം..