ഇനി ബിഗ് സ്‌ക്രീനിലേക്ക് ‘ടോം ആന്‍ഡ് ജെറി’ ട്രെയിലര്‍

','

' ); } ?>

ലോകമെമ്പാടുമുളള കുട്ടികളുടെയും മുതിര്‍ന്നരുടെയും ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോമും ജെറിയും ബിഗ് സ്‌ക്രീനിലേക്ക്.ലൈവ് ആക്ഷന്‍ അനിമേഷന്‍ രൂപത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ് പുറത്തുവിട്ടു.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ജനപ്രീതി നേടുകയാണ് ചിത്രത്തിന്റെ ട്രെയിലര്‍ .

ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു മുന്തിയ ഹോട്ടലാണ് ടോം-ജെറി ‘യുദ്ധ’ത്തിന്റെ പുതിയ പശ്ചാത്തലമാവുന്നത്. ഹോട്ടലില്‍ ഒരു ആഡംബര വിവാഹം നടക്കാനിരിക്കുന്നതിന് മുന്‍പ് അവിടേക്ക് എത്തുകയാണ് ജെറി. ‘എലിശല്യം’ രൂക്ഷമായതോടെ ജെറിയെ തുരത്താനായി ടോമിനെ അവിടേക്ക് എത്തിക്കുകയാണ് ഇവന്റ് പ്ലാനര്‍. തുടര്‍ന്ന് സ്വാഭാവികമായും ഇവര്‍ക്കിടയില്‍ യുദ്ധം ആരംഭിക്കുന്നു .ഇതാണ് ചിത്രത്തിന്റെ പ്രമേയം.

ടിം സ്റ്റോറിയാണ് ടോം ആന്‍ഡ് ജെറി സംവിധാനം ചെയ്യുന്നത്. കെവിന്‍ കോസ്റ്റെലോ ആണ് തിരക്കഥ. ക്രിസ് ഡെഫാരിയയാണ് ചിത്രം നിര്‍മിക്കുന്നത്.