ഇന്ന് റിലീസിനെത്തിയ മലയാള സിനിമകൾ

','

' ); } ?>

ആറ് മലയാള സിനിമകളാണ് ഇന്ന് റിലീസിനെത്തിയത് . കൂടാതെ തമിഴിൽ നിന്ന് വിജയ് സേതുപതിയുടെ ചിത്രവും ഉണ്ട്. നരിവേട്ട, ഡിറ്റക്ടീവ് ഉജ്വലൻ, ആസാദി, 916 കുഞ്ഞൂട്ടൻ, മിസ്റ്റർ ആൻഡ് മിസ്സിസ് പൊലീസ് ഡേ എന്നിവയാണ് മലയാള ചിത്രങ്ങൾ. ഏസും ആണ് തമിഴിൽ നിന്നുള്ള സേതുപതി ചിത്രം. അതേസമയം രഞ്ജിത്ത് സജീവ് നായകനായെത്തുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയുടെ റിലീസ് മാറ്റിവച്ചു.

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ്. നരിവേട്ട ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം..എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ പശ്ചാത്തലങ്ങളെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ശ്രീനാഥ് ഭാസി, വാണി വിശ്വനാഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയിൽ ബ്രേക്ക്‌ കഥയാണ് ആസാദി പറയുന്നത്.മലയാളത്തില്‍ ഇതുവരെ അനുഭവിക്കാത്ത ത്രില്ലര്‍ ഗണത്തിലാകും ചിത്രം കഥ പറയുക. ലിറ്റില്‍ ക്രൂ പ്രൊഡക്ഷനന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് സിനിമ നിര്‍മിക്കുന്നത്. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍ മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ചിത്രമാണ് ഡിക്ടക്റ്റീവ് ഉജ്വലൻ.വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സില്‍ മിന്നൽ മുരളിക്കു ശേഷം വരുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.സംവിധാനം രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി കെ എന്നിവരാണ്. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍.ഛായാഗ്രഹണം: ശ്രീനിവാസ റെഡ്ഢി, മ്യൂസിക് : ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് : ശക്തികാന്ത്, എക്സികുട്ടിവ് പ്രൊഡ്യൂസർ: പാസ്‌ക്കൽ ഏട്ടൻ, കഥ, തിരക്കഥ : രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ, എഡിറ്റർ : സൂരജ് അയ്യപ്പൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ കട്ട്സ്: ഡോൺമാക്സ്, ആർട്ട് : പുത്തൻചിറ രാധാകൃഷ്ണൻ.

നവാഗതനായ ആര്യൻ വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ ഗിന്നസ് പക്രുവാണ് ചിത്രത്തിലെ നായകൻ.ഫാമിലി എന്റെർറ്റൈനറായ ചിത്രത്തിൽ ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേശ്, നിയാ വർഗീസ്, ഡയാന ഹമീദ് സാധിക വേണുഗോപാൽ ടിനി ടോം രാകേഷ് സുബ്രഹ്മണ്യം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രം. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്  അർജുൻ ടി സത്യൻ ആണ്. ഡയാന ഹമീദ്, റോസിൻ ജോളി, ബൈജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത് .എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാബു ആർ, ഛായാഗ്രാഹണം പ്രദീപ് നായർ, എഡിറ്റർ സോബിൻ കെ. സോമൻ, ടീസർ കട്ട് സോനു ആർ, സംഗീതവും പശ്ചാത്തല സംഗീതവും പി.എസ്‌. ജയഹരി.