
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജി. മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘ഓട്ടം തുള്ളല്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘ഒരു തനി നടന്‍ തുള്ളല്‍’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
ജികെഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹനന്‍ നെല്ലിക്കാട്ട് നിര്‍മിച്ചിരിക്കുന്ന ചിത്രം ആധ്യ സജിത്താണ് അവതരിപ്പിക്കുന്നത്. ബിനു ശശിറാം തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തില്‍ വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, മനോജ് കെ. യു, ജിയോ ബേബി, ബിപിന്‍ ചന്ദ്രന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു.
മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’, ‘അച്ഛാദിന്‍’, പൃഥ്വിരാജ് നായകനായ ‘പാവാട’, കുഞ്ചാക്കോ ബോബന്‍ നായകനായ ‘ജോണി ജോണി യെസ് അപ്പ’ എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് ശേഷം ജി. മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ആറാമത്തെ സിനിമയാണ് ‘ഓട്ടം തുള്ളല്‍’. ഹിരണ്‍ മഹാജനും ജി. മാര്‍ത്താണ്ഡനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരാണ്.
ഛായാഗ്രഹണം: പ്രദീപ് നായര്‍, സംഗീതം: രാഹുല്‍ രാജ്, ക്രിയേറ്റീവ് ഹെഡ്: അജയ് വാസുദേവ്, ശ്രീരാജ് എകെ.ഡി, എഡിറ്റര്‍: ജോണ്‍കുട്ടി, ആര്‍ട്ട്: സുജിത് രാഘവ്, മേക്കപ്പ്: അമല്‍ സി. ചന്ദ്രന്‍, വസ്ത്രലങ്കാരം: സിജി തോമസ് നോബല്‍, വരികള്‍: ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ധന്യ സുരേഷ് മേനോന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്: അജയ് ചന്ദ്രിക, പ്രശാന്ത് എഴവന്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്: സാജു പൊട്ടയില്‍കട, ഡിഫിന്‍ ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കടവൂര്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: റഫീഖ് ഖാന്‍, മെല്‍ബിന്‍ ഫെലിക്‌സ്, സ്‌ക്രിപ്റ്റ് അസ്സോസിയേറ്റ്: ദീപു പുരുഷോത്തമന്‍, സൗണ്ട് മിക്‌സിങ്: അജിത് എ. ജോര്‍ജ്, സൗണ്ട് ഡിസൈന്‍: ചാള്‍സ്, ഫിനാന്‍സ് കണ്‍ട്രോളര്‍: വിഷ്ണു എന്‍.കെ, സ്റ്റില്‍സ്: അജി മസ്‌കറ്റ്, മീഡിയ ഡിസൈന്‍: പ്രമേഷ് പ്രഭാകര്‍, പിആര്‍ഒ: വാഴൂര്‍ ജോസ്, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ്: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.