തൊട്ടപ്പനില്‍ വിനായകന്‍ നായകന്‍

','

' ); } ?>

കിസ്മത്ത് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്നു വന്ന ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രമാണ് തൊട്ടപ്പന്‍. വിനായകനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പുതുമുഖമായ പ്രിയംവദയാണ് ചിത്രത്തിലെ നായിക. ഫ്രാന്‍സിസ് നൊറോണയുടെ ഏഴു കഥകളുടെ സമാഹാരമാണ് ചിത്രത്തിനു ആധാരം.

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ വിനായകന്‍, കരിന്തണ്ടന്‍ എന്ന ചിത്രത്തില്‍ കൂടി നായകനായി എത്തുന്നുണ്ട്. ലീലയാണ് കരിന്തണ്ടന്‍ സംവിധാനം ചെയ്യുന്നത്.

പി.എസ് റഫീക്കാണ് തിരക്കഥ എഴുതുന്നത്. ദേവദാസ് കടാഞ്ചേരി, ശൈലജ മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. എറണാകുളം വാരാപ്പുഴ കടമാക്കുടിയിലാണ് തൊട്ടപ്പന്റെ ഷൂട്ടിംഗ്.