ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണ വാർത്തയ്ക്കു അടിയിൽ വന്നു നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്കാണ് ആദ്യം ചികിത്സ വേണ്ടത്; സ്നേഹ

','

' ); } ?>

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണ വാർത്തയ്ക്കു അടിയിൽ വന്നു നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്കാണ് ആദ്യം ചികിത്സ വേണ്ടതെന്ന് തുറന്നു പറഞ് നടി സ്നേഹ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കൂടാതെ ഷൈൻ ടോം ചാക്കോയുടെ കുടുംബം വാഹനമിടിച്ച അതേ സ്ഥലത്ത് മുമ്പ് താനുൾപ്പെട്ട നാടകസംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് ഓർത്തെടുക്കുകയും ചെയ്തു. അന്ന് ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചെന്നും അവർ പറഞ്ഞു. സ്നേഹ ഷൈൻ ടോം ചാക്കോയുടെ പിതാവിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

“വളരെ ദുഃഖകരമായ വാർത്ത. ആദരാഞ്ജലികൾ. സേലത്തിനടുത്തു ധർമപുരിയിൽ ആണ് അപകടം എന്ന് വാർത്തകളിൽ കണ്ടു. ഇതേ സ്ഥലത്തായിരുന്നു ‘ഛായാമുഖി’ നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു. ബാക്കിയുള്ളവർക്ക് പരിക്കുകളും. അന്ന് മുതൽ ഈ സ്ഥലത്തുണ്ടാകുന്ന അപകടവാർത്തകൾ കാണുമ്പോൾ ഞെട്ടലോടെ ശ്രദ്ധിക്കാറുണ്ട്. സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായി എങ്ങനെ മാറിയെന്നു അറിഞ്ഞൂടാ.. ഈ വാർത്തയും ഞെട്ടിക്കുന്നത് ആണ്. ഒരാൾ വലിയ ഒരു വിപത്തിൽ അകപ്പെട്ടപ്പോൾ കൂടെനിന്ന് തിരിച്ചു കൊണ്ടുവരാൻ ഒരു കുടുംബം മുഴുവനായാണ് ഇറങ്ങി തിരിച്ചത്. എല്ലാ അച്ഛനമ്മമാരും അങ്ങിനെ അല്ലേ എന്ന് ചോദിക്കുന്നവർക്കായി, അങ്ങനെ അല്ല. അങ്ങനെ അല്ലാത്തവരെയും കണ്ടിട്ടുണ്ട്..തെറ്റുപറ്റിയത് കൊണ്ട് ഒരാളെ ക്രൂശിക്കുന്നതിലും വലുതാണ് അതിൽനിന്നു മാറി വരാൻ കൂടെ നിൽക്കുന്നത്. അങ്ങിനെ ശക്തമായി കൂടെ നിന്ന ഒരു അച്ഛൻ ആണ് പോയത്.. ഈ വാർത്തയ്ക്കു അടിയിൽ വന്നു നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്കാണ് ആദ്യം ചികിത്സ വേണ്ടത്..”