
സമൂഹമാധ്യമങ്ങളിൽ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുന്ന വ്യക്തിയെ വെളിപ്പെടുത്തി നിർമാതാവും പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ നിരന്തരമായി അധിക്ഷേപിക്കുന്ന . ക്രിസ്റ്റീന എൽദോ എന്ന വ്യക്തിയുടെ മുഖമാണ് സുപ്രിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ ഇവരുടെ മുഖം വെളിപ്പെടുത്താത്തതും പരാതിയുമായി പോകാത്തതും ഇവർക്കൊരു ചെറിയ മകനുള്ളതുകൊണ്ടാണെന്നും, ഫിൽറ്റർ ഇട്ടിരിക്കുന്ന ഇവരുടെ മുഖംപോലും ഇവരുടെ ഉള്ളിലെ വെറുപ്പ് മറയ്ക്കാൻ പര്യാപ്തമല്ലയെന്നും സുപ്രിയ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയയുടെ വെളിപ്പെടുത്തൽ. ഇതിനു മുന്നേ മരിച്ചു പോയ അച്ഛനെക്കുറിച്ച് വരെ മോശം കമന്റുകൾ ചെയ്ത സ്ത്രീയെ കണ്ടെത്തി എന്ന് സുപ്രിയ മേനോൻ വെളിപ്പടുത്തിയിരുന്നു.
‘ഇത് ക്രിസ്റ്റിന എൽദോ.എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകളിളെല്ലാം മോശമായ കമന്റിടുകയാണ് ഇവരുടെ പ്രധാന ജോലി. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവർ ആരാണെന്ന് ഞാൻ കണ്ടെത്തിയിരുന്നു, പക്ഷേ അവർക്ക് ഒരു ചെറിയ മകനുള്ളതിനാൽ പ്രതികരിക്കേണ്ട എന്നുകരുതി വിട്ടയയ്ക്കുകയായിരുന്നു ഇവർ ഇപ്പോൾ ഇട്ടിരിക്കുന്ന ഫിൽട്ടർ പോലും 2018 മുതൽ അവർ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്ക് നേരെ തുപ്പുന്നതുമായ വൃത്തികേടും മറയ്ക്കാൻ പര്യാപ്തമല്ല’. സുപ്രിയ മേനോൻ കുറിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയുള്ള നിരന്തരമായി അധിേക്ഷപിക്കുന്ന ആളെ കണ്ടെത്തിയെന്നും ആളൊരു നഴ്സ് ആണെന്നും 2023ൽ സുപ്രിയ മേനോൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷവും സൈബർ ബുള്ളിയിങ് തുടർന്നതോടെയാണ് യുവതിയുടെ മുഖവും പേരു വിവരങ്ങളും വെളിപ്പെടുത്താൻ സുപ്രിയ തീരുമാനിച്ചത്.