“ഈ സിനിമ ലെസ്ബിയൻ ബന്ധത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റും”; സായി കൃഷ്ണ

','

' ); } ?>

ലെസ്ബിയൻ ബന്ധത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ തന്റെ ചിത്രം സഹായമാകുമെന്ന് വ്യക്തമാക്കി സംവിധായികയും അഭിനേത്രിയുമായ സായി കൃഷ്ണ. ഇതുവരെ ലെസ്ബിയൻ സിനിമകളിൽ കാണിച്ച രീതിയല്ല താനുപയോഗിച്ചതെന്നും, വളരെ യാഥാസ്ഥികമായ കുടുംബത്തിൽ നിന്നുള്ള സ്ത്രീകൾ പ്രണയത്തിലാവുന്നതിന്റെ യഥാർത്ഥ ജീവിതാനുഭവങ്ങളാണ് തുറന്നു കാണിച്ചിരിക്കുന്നതെന്നും സായി കൃഷ്ണ കൂട്ടിച്ചേർത്തു. മലയാളത്തിലെ ആദ്യത്തെ തുറന്ന ലെസ്ബിയൻ പ്രണയകഥയുമായി സായി കൃഷ്ണയുടെ ‘സീ ഓഫ് ലവ് (കടലോളം സ്നേഹം)’ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയിരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

“ഇതുവരെ ലെസ്ബിയൻ സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ള രീതിയല്ല ഞാൻ തിരഞ്ഞെടുത്തിട്ടുള്ളത്. പലരുടെയും ഉള്ളിലുള്ള, എന്നാല വർ തുറന്നു പറയാൻ മടിക്കുന്ന യഥാർത്ഥ ജീവിതത്തിന്റെ നേർ കാഴ്ചകളാണ്. വളരെ യാഥാസ്ഥികമായ പശ്ചാത്തലത്തിൽ പെരുതിയ ജുമൈലയായി ദിൽഷയും, സാഹിത്യലോകത്തിൽ ജീവിക്കുന്ന ഒറ്റപ്പെട്ട സ്ത്രീയായ ജയന്തിയായി മീര നായരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ദിൽഷയുടെ പ്രകടനം കൂടുതൽ വിശ്വാസ്യതയുള്ളതാക്കാൻ യാഥാസ്ഥിക മുസ്ലിം യുവതിയെ നേരിൽ പോയി കണ്ടും പഠിച്ചുമാണ് അവളാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.തട്ടം ഇടുന്നത് മുതൽ ബീഡി തെറുക്കുന്നത് വരെ ദിൽഷ അതീവ കൃത്യതയോടെയാണ് ചെയ്തിരിക്കുന്നത്. സായി കൃഷ്ണ പറഞ്ഞു.

ഈ വിഷയത്തിൽ സിനിമയെടുക്കാൻ തീരുമാനിച്ചത് ചോദ്യം ചെയ്തവരുണ്ട്. ഇന്നത്തെകാലത്ത് പെൺമക്കളെ ആൺകുട്ടികളോടൊപ്പം വിടുന്നതിനേക്കാൾ പെൺകുട്ടികളോടൊപ്പം വിടാനാണ് അധികം പേരും ഭയപ്പെടുന്നത്പേ. അതൊരു പൊതുചിന്തയായി രൂപപ്പെടുകയാണ്.
അതൊരു തെറ്റായ ധാരണയാണ്. പ്രണയമെന്ന് പറഞ്ഞാൽ മനസും ബന്ധവുമാണ്, ലൈംഗികത മാത്രമല്ല. പിന്നെ പ്രണയം ഒരിക്കലും ഫോഴ്സ് ചെയ്ത് ഉണ്ടാകില്ല. സിനിമ കണ്ടു കഴിയുമ്പോൾ തീർച്ചയായും നിങ്ങൾക്ക് മനസ്സിലാകും. ഇതുവരെ ഉണ്ടായിരുന്ന ലെസ്ബിയൻ ബന്ധത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ ഈ ചിത്രം നിങ്ങളെ സഹായിക്കും. സായി കൃഷ്ണ കൂട്ടിച്ചേർത്തു.