
പുലരി ടീവിയുടെ മൂന്നാമത് ‘ഇന്റര്‍നാഷണല്‍ പുലരി ടിവി ‘അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജുവാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ഗു, ത്രയം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പുരസ്ക്കാരം. മദർ മേരി എന്ന ചിത്രത്തിലെ പ്രകടനത്തിന് ലാലി പിഎം മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര, സീരിയല്‍, ഡോക്യുമെന്ററി, ഷോര്‍ട്ട്ഫിലിം, മ്യൂസിക്കല്‍ വീഡിയോ എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചവർക്കാണ് അവാർഡ്. ഡിസംബർ 7-ന് രാവിലെ 9.30-ന് തിരുവനന്തപുരം ഏരീസ് പ്ലക്സ് തീയേറ്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണംചെയ്യും. മലയാളത്തിലെ ആദ്യ 24×7 സിനിമ ന്യൂസ്&എന്റര്‍ടൈന്‍മെന്റ് ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ടെലിവിഷന്‍ (IPTV) ആണ് പുലരി ടീവി.
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ടി.എസ്. സുരേഷ്ബാബു ജൂറി ചെയര്‍മാനായും ചലച്ചിത്ര-ടെലിവിഷന്‍ താരം മായാ വിശ്വനാഥ്, ചലച്ചിത്ര നിരൂപകന്‍ സുനില്‍ സി.ഇ., ചലച്ചിത്ര-സീരിയല്‍ താരം ദീപ സുരേന്ദ്രന്‍, ചലച്ചിത്ര സംവിധായകന്‍ ജോളിമസ് എന്നിവര്‍ ജൂറി മെമ്പര്‍മാരുമായ പാനലാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. മികച്ച ജനപ്രിയ സിനിമ- തുടരും (നിർമ്മാതാവ്- എം. രഞ്ജിത്ത്), മികച്ച സിനിമ- ഉറ്റവർ (നിർമ്മാതാവ്- ഫിലിം ഫാൻസി), മികച്ച സംവിധായകൻ- അനിൽ ദേവ് (ചലച്ചിത്രം- ഉറ്റവർ), മികച്ച നവാഗത സംവിധായകൻ- എ.ആർ. വാടിക്കൽ (ചലച്ചിത്രം- മദർ മേരി)
2. മഞ്ജു നിഷാദ് മികച്ച രണ്ടാമത്തെ നടിയും. (ചലച്ചിത്രം – ട്രെയ്‌സിംഗ് ഷാഡോ) മികച്ച പുതുമുഖ നടിയായി – ആതിര സുധീറും തിരഞ്ഞെടുക്കപ്പെട്ടു. (ചലച്ചിത്രം – ഉറ്റവർ)
മികച്ച ബാലതാരം 1. തന്മയ സോൾ (ചലച്ചിത്രം – ഇരു നിറം) ‘ 2. കാശ്മീര സുഗീഷ് (ചലച്ചിത്രം – ഒരുമ്പെട്ടവൻ) മികച്ച തിരക്കഥാകൃത്ത്- എ ആർ വാടിക്കൽ (ചലച്ചിത്രം – മദർ മേരി) മികച്ച സംഗീത സംവിധായകൻ- രാംഗോപാൽ ഹരികൃഷ്‌ണൻ (ചലച്ചിത്രം -ഉറ്റവർ) മികച്ച ബിജിഎം- രഞ്ജിനി സുധീരൻ (ചലച്ചിത്രം – മിലൻ) മികച്ച പിന്നണി ഗായകൻ 1. അൻവർ സാദത്ത് (ചലച്ചിത്രം- മിലൻ) 2. അലോഷ്യസ് പെരേര (ചലച്ചിത്രം- തൂലിക)
മികച്ച പ്രോജക്ട‌് ഡിസൈനർ – സഞ്ജു എസ് സാഹിബ് (ചലച്ചിത്രം – ഉറ്റവർ) മികച്ച കുട്ടികളുടെ ചലച്ചിത്ര സംവിധായകൻ- ജിൻറോ തോമസ് (ചലച്ചിത്രം -ഇരുനിറം)
മികച്ച സോഷ്യൽ റെസ്പോൺസിബിലിറ്റി ഫിലിം ഡയറക്‌ടർ – ശരവണ ശക്തി (സിനിമ – പോസ്റ്റ് കാർഡ് (തമിഴ്) മികച്ച ജനപ്രിയ സീരിയൽ -ഗീത ഗോവിന്ദം- ഏഷ്യാനെറ്റ് മികച്ച സീരിയൽ -മാംഗല്യം തന്തുനാനേന, (ആർപി ശ്രീകുമാർ (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ) സൂര്യ ടിവി
നിർമ്മാതാവ്: സരിഗമ മുംബെ മികച്ച സംവിധായകൻ- ശ്രീജിത്ത് പലേരി (സീരിയൽ – മാംഗല്യം തന്തുനാനേന) സൂര്യ ടിവി
മികച്ച നടൻ- പ്രയാൻ വിഷ്‌ണു (സീരിയൽ -സുഖമോ ദേവി) ഫ്ളവേഴ്സ് ടിവി മികച്ച നടി- സുസ്‌മിത പ്രഭാകരൻ (സീരിയൽ- സുഖമോ ദേവി) ഫ്ളവേഴ്‌സ്
പുതുമുഖ നടി- ആർച്ച എസ് നായർ (സാന്ത്വനം2 – ഏഷ്യാനെറ്റ്, ആതിര-സൂര്യ ടിവി, ഗായത്രിദേവി എൻ്റെ അമ്മ, മഞ്ഞിൽ വിരിഞ്ഞ പൂവ്- മഴവിൽ മനോരമ) മികച്ച ലൈവ് കമൻ്റേറ്റർ- ഡോ. പ്രവീൺ ഇരവങ്കര (തൃശൂർ പൂരം) കൈരളി ന്യൂസ്, മികച്ച ക്യാമറാമാൻ- പ്രിയൻ (സീരിയൽ – പവിത്രം) ഏഷ്യാനെറ്റ്, മികച്ച എഡിറ്റർ- അനന്തു (സീരിയൽ – പെയ്തൊഴിയാതേ) സൂര്യ ടിവി, മികച്ച മേക്കപ്പ്- രഞ്ജിത്ത് തിരുവല്ലം (സീരിയൽ – ടീച്ചറമ്മ) ഏഷ്യാനെറ്റ്, മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്- വിനീത് വിശ്വനാഥൻ (സീരിയൽ – മഹാലക്ഷ്മി) ഫ്ളവേഴ്സ‌് ടിവി,മികച്ച കലാസംവിധായകൻ- സക്കീർ ഹുസൈൻ (സീരിയൽ – മൗനരാഗം) ഏഷ്യാനെറ്റ്
മികച്ച കോസ്റ്റ്യൂമർ- തമ്പി ആര്യനാട് (സീരിയൽ – പവിത്രം) ഏഷ്യാനെറ്റ്,ഒപ്പം ഷോർട്ട് ഫിലിം കാറ്റഗറിയിൽ മികച്ച ഷോർട്ട് ഫിലിമായി ഉപ്പ് (നിർമാണം- KPMSM HSS NSS UNIT), മികച്ച നടനായി പ്രകാശ് വടകര (സ്റ്റെയിൽമേറ്റ്), മികച്ച നടിയായി ജയാ മേനോൻ (സ്റ്റെയിൽമേറ്റ്) തുടങ്ങി നിരവധി ഷോർട്ട് ഫിലിം മറ്റ് കാറ്റഗറി അവാർഡുകളും മ്യൂസിക്കൽ വീഡിയോ വിഭാഗത്തിൽ മികച്ച മ്യൂസിക്കൽ വീഡിയോയായി പൊൻമകൾ (നിർമാണം- പ്രഭ ടി.കെ.) തുടങ്ങി നിരവധി മറ്റ് കാറ്റഗറി അവാർഡുകളും പ്രഖ്യാപിച്ചു.