പുഷ്‌കര്‍ ഫിലിംസിന്റെ ആദ്യ മലയാള ചിത്രം ‘തിങ്കളാഴ്ച നിശ്ചയം’ടൈറ്റില്‍ പോസ്റ്റര്‍

','

' ); } ?>

കന്നഡയിലെ ഹിറ്റ് നിര്‍മാതാക്കളായ പുഷ്‌കര്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രം ‘തിങ്കളാഴ്ച നിശ്ചയം’ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.സെന്ന ഹെഗ്ഡെയാണ് സിനിമ സംവിധാനം ചെയുന്നത്. ക്യാമറക്ക് മുന്നിലും പിന്നിലും പുതുമുഖങ്ങളാണ് അണിനിരക്കുന്നത് .ചിത്രത്തെപ്പറ്റി പുഷ്‌കര്‍ ഫിലിംസ് തന്നെയാണ് അറിയിച്ചത്.

ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. സെന്ന ഹെഗ്‌ഡെയും ലില്ലി, പോരാട്ടം എന്നീ മലയാള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ശ്രീരാജ് രവീന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിനു തിരക്കഥയൊരുക്കുന്നത്.