തിമിരു പുടിച്ചവന്‍ നാളെ മുതല്‍ തിയ്യേറ്ററുകളില്‍…

','

' ); } ?>

തമിഴ് നടന്‍ വിജയ് ആന്റണിയുടെ പുതിയ ചിത്രം ‘തിമിരു പുടിച്ചവന്‍’ നാളെ തിയ്യേറ്ററുകളിലെത്തുന്നു. കേരളത്തില്‍ 68 സ്‌ക്രീനുകളിലായാണ് സിനിമ റിലീസ് ചെയ്യുന്നത്. നടിയായ നിവേത പേതുരാജും നടന്‍ അജയും ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് എത്തുന്നത്.

ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോ ഇന്ന് പുറത്ത് വിട്ടിട്ടുണ്ട്. വിജയ് തന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചത്.

തന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ വിജയ് ആന്റണി ഫിലിംസ് കോര്‍പ്പറേഷന്റെ കീഴിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗണേശയാണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്ക് ഡബ്ഡ് വേര്‍ഷനില്‍ ചിത്രത്തിന്റെ പേര് രോഷഗാഡു എന്നാണ്.

ചിത്രത്തിന്റെ സ്‌നീക് പീക് വീഡിയോ കാണാം…