തിലകന്റെ മകനും നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

','

' ); } ?>

നടന്‍ തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ (56) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

അപ്പോളോ ടയേഴ്‌സ് ജീവനക്കാരനായിരുന്നു. കുടുംബത്തോടൊപ്പം ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടായിരുന്നു താമസിച്ചിരുന്നത്. 1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി അഭിനയിച്ചിരുന്നു. മഴവില്‍ മനോരമയിലെ ‘അനിയത്തി’ എന്ന പരമ്പരയിലാണ് അവസാനമായി അഭിനയിച്ചത്.

മാതാവ്: ശാന്ത. നടമാരായ ഷമ്മി തിലകന്‍, ഷോബി തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍, സോണിയ തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഭാര്യ: ഇന്ദിര ഷാജി, മകള്‍: അഭിരാമി. എസ്.തിലകന്‍.