ഇവരുടെ ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം, പൂട്ടണം ഈ മൂന്നെണ്ണത്തിനെ; ദിയാ കൃഷ്ണകുമാറിന്റെ ഭർത്താവിനെതിരെ വന്ന ആരോപണങ്ങളിൽ പ്രതികരിച്ച് സിനിമാ-സീരിയല്‍ താരങ്ങൾ

','

' ); } ?>

നടൻ കൃഷ്ണകുമാറിന്റെ മകളും, സോഷ്യല്‍മീഡിയാ ഇന്‍ഫ്‌ളുവന്‍സറും സംരഭകയുമായ ദിയാ കൃഷ്ണകുമാറിന്റെ ഭർത്താവിനെതിരെ വന്ന ആരോപണങ്ങളിൽ പ്രതികരിച്ച് സിനിമാ-സീരിയല്‍ നടിമാരും. ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പിൽ ആരോപണവിധേയരായ യുവതികളാണ് ഭർത്താവ് അശ്വിൻ ഗണേശൻ പൂവാലന്മാരെ പോലെ തങ്ങളോട് സംസാരിച്ചുവെന്ന് കഴിഞ്ഞ ദിവസം മൊഴി നൽകിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നടി സ്വാസിക, അഞ്ജു അരവിന്ദ്, വീണാ നായര്‍, സോനാ നായര്‍ എന്നിവര്‍ യുവതി അശ്വിനെതിരെ ആരോപണമുന്നയിക്കുന്ന വീഡിയോയ്ക്ക് താഴെ പ്രതികരിച്ചു. പൂട്ടണം ഈ മൂന്നെണ്ണത്തിനെ എന്നാണ് സോനാ നായര്‍ കമന്റിട്ടത്. ഇവരുടെ ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം എന്ന് സ്വാസിക കമന്റ് ചെയ്തു. പോക്രിത്തം പറയുന്നോ എന്നാണ് വീണാനായരുടെ പ്രതികരണം. ഒരു രക്ഷ ഇല്ലാത്ത വൃത്തികെട്ട കാലം എന്നാണ് ദിയയുടെ സഹോദരി ഹന്‍സികാ കൃഷ്ണ പ്രതികരിച്ചത്.

രാത്രി രണ്ടു മണിക്കും മൂന്ന് മണിക്കും വിളിച്ച് ഇത് പാക്ക് ചെയ്‌തോ അത് പാക്ക് ചെയ്‌തോ എന്നെല്ലാം അശ്വിന്‍ ചോദിക്കുമെന്ന് യുവതികള്‍ വീഡിയോയില്‍ പറയുന്നുണ്ട്. തന്റെ ഭര്‍ത്താവിനെതിരെ യുവതികള്‍ ആരോപണമുന്നയിച്ചപ്പോള്‍ കമന്റുമായി ദിയയും രംഗത്തെത്തിയിരുന്നു. വീട്ടില്‍ ബിരിയാണി ആണ് മോളെ, മണ്ണുവാരി അവന്‍ തിന്നാറില്ല എന്നാണ് ദിയ കമന്റിട്ടത്. ഒരു ലക്ഷത്തില്‍പരം ലൈക്കുകളാണ് ഈ കമന്റിന് കിട്ടിയത്. അവന്‍ ഓടിക്കുന്നത് റോള്‍സ് റോയ്‌സ് ആണ് മോളെ, തള്ളുവണ്ടി നോക്കുവാണേല്‍ അറിയിക്കാം എന്നും ദിയ സ്‌റ്റോറിയില്‍ കുറിച്ചു. ഭര്‍ത്താവ് അശ്വിനൊപ്പമുള്ള ചിത്രങ്ങളും ദിയ സ്‌റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദിയയുടെ സ്ഥാപനത്തിലെത്തിയിരുന്ന പണം മൂന്നു ജീവനക്കാരികൾ ചേർന്ന് ക്യൂആർ കോഡിൽ കൃത്രിമംകാട്ടി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയതായാണ് കേസുള്ളത്. ഇത്തരത്തിൽ 60 ലക്ഷത്തിലേറെ രൂപ തട്ടിച്ചതിനുള്ള തെളിവുകളുമായാണ് കൃഷ്ണകുമാറും ദിയയും പോലീസിൽ പരാതി നൽകിയത്. കവടിയാറുള്ള തന്റെ കടയിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർക്കെതിരേയാണ് ദിയയുടെ പരാതി. മ്യൂസിയം പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ ഈ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 60 ലക്ഷത്തോളം രൂപ എത്തിയതായി കണ്ടെത്തിയിരുന്നു. ജീവനക്കാർ സാമ്പത്തികത്തട്ടിപ്പു നടത്തി എന്ന നിഗമനത്തിലാണ് പോലീസ്.