
പടക്കളം സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന രാധകനറെ ചോദ്യത്തിന് ഉത്തരം നൽകി പ്രൊഡ്യൂസറും നടനുമായ വിജയ് ബാബു. ‘അൺപോപ്പുലർ ഒപീനിയൻസ് മലയാളം’ എന്ന ഗ്രൂപ്പിലാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. സിനിമയുടെ വിജയത്തിലും സിനിമയ്ക്ക് നേരെ വന്ന വിമർശനത്തിനും കൂടി താരം മറുപടി നൽകിയിട്ടുണ്ട്.
സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകില്ല എന്നാണ് വിജയ് ബാബു പറയുന്നത്. “ഉണ്ടാവില്ല. പക്ഷെ കഥാപാത്രങ്ങൾ ഫ്രൈഡേ യൂണിവേഴ്സിന്റെ ഭാഗമാണ്. അവർ എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം”. വിജയ് ബാബു പറഞ്ഞു. സിനിമയിലെ ലിജോ എന്ന കഥാപാത്രം അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസിന് നിരവധി വിമർശനങ്ങളും ട്രോളുകളും ലഭിച്ചിരുന്നു. അതിനുള്ള മറുപടി നൽകിയ പേജിലാണ് ആരധകന്റെ ചോദ്യവും വിജയ്‌യുടെ മറുപടിയും.
ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷനിലെത്തിയ ചിത്രമായിരുന്നു മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളത്തിന് മികച്ച പ്രതികരണമായിരുന്നു തിയേറ്ററിലും ഒടിടിയിലും ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് ഒടിടിയിലും നല്ല പിന്തുണയാണ് ലഭിക്കുന്നത്.