നടന്‍ വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകള്‍ക്കും വലിയ ആരാധകവൃന്ദമുണ്ട്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാമത്തെ സിംഗിള്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘തീ ദളപതി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടന്‍ സിമ്പുവാണ്. ചിമ്പുവിന്റെ മാസ് പെര്‍ഫോമന്‍സുള്ള ഗാനം റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 12 ദശലക്ഷത്തിലധികം റിയല്‍ ടൈം കാഴ്ചക്കാരെയാണ് നേടിയത്.
സിമ്പു ചിത്രത്തില്‍ അഭിനയിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അതിഥി വേഷത്തിലാണോ അതോ മുഴുനീള കഥാപാത്രമാണോ എന്നറിയാന്‍ ചിത്രത്തിന്റെ റിലീസ് വരെ കാത്തിരിക്കേണ്ടി വരും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘രഞ്ജിതമേ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് പാടിയ ഗാനം ദക്ഷിണേന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഇറങ്ങിയ ലിറിക്കല്‍ വീഡിയോകളിലെ വലിയ ഹിറ്റായും മാറി. തമന്‍ എസ് ആണ് ഗാനത്തിന് സംഗീതം നല്‍കിയത്.