സംസ്ഥാനത്ത് തിങ്കളാഴ്ച തന്നെ തീയേറ്ററുകള്‍ തുറക്കുനെന്ന് തീയേറ്ററുടമകള്‍ .സിനിമയുടെ റിലീസ് മുന്‍ഗണനാ അടിസ്ഥാനത്തില്‍ മോഹന്‍ലാല്‍ ചിത്രമായ മരക്കാറും ആറാട്ടും തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും എന്ന് സംയുക്ത തീയറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചു . തീയേറ്റര്‍ ഉടമളില്‍ നിന്നും നിര്‍മ്മാതാക്കള്‍ അഡ്വന്‍സ് വാങ്ങിയിരുന്നതിനാല്‍ മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യില്ലയെന്നും മുതിര്‍ന്ന താരങ്ങളുമായി ചര്‍ച്ചചെയ്തെന്നും തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു.
ഇരുപത്തിരണ്ടാം തീയതി മന്ത്രിയുമായി തീയേറ്റര്‍ ഉടമകള്‍ ചര്‍ച്ച നടത്തും. എല്ലാ സംഘടനയുടെയും അടിയന്തരയോഗം ഇരുപത്തിരണ്ടാം തീയതിക്ക് ശേഷം ചേരുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാറിന്റെ മുന്നില്‍ വച്ചിരിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന വിശ്വാസത്തിലാണ് തിയേറ്റര്‍ ഉടകള്‍. അടിയന്തര യോഗത്തില്‍ കൊടുക്കല്‍ വാങ്ങല്‍ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും തിയേറ്ററുടമകള്‍ പറഞ്ഞു. മള്‍ട്ടിപ്ലക്സ് ഉള്‍പ്പെടെയുള്ള എല്ലാ സിനിമാ തിയേറ്ററുകളും ഒരേ സമയത്തായിരിക്കും തുറക്കുക. അതേസമയം, തീയേറ്റര്‍ തുറക്കുമ്പോള്‍ 50% ശതമാനം സീറ്റുകളില്‍ മാത്രമാകും പ്രവേശനം അനുവദിക്കുക. 2 ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശന അനുമതി.