
സിനിമ തീയറ്ററുകള്‍ തുറക്കുന്ന വിഷയത്തില്‍ തീയറ്ററുടമകളുടെ യോഗം നാളെ ചേരും. ആവശ്യപ്പെട്ട ഇളവുകള്‍ ലഭിക്കുന്നതിനു മുന്‍പ് തിയറ്റര്‍ തുറക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ചൊവ്വാഴ്ച ഫിലിം ചേംബറും യോഗം ചേരും.
സംസ്ഥാന സര്‍ക്കാര്‍ ഇനുവരി 5 മുതല്‍ സിനിമ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും തീയറ്ററുക്കാന്‍ സാധ്യതയില്ല.സാമ്പത്തിക പിന്തുണയില്ലാതെ തീയറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചിരുന്നു.വൈദ്യുതി ചാര്‍ജ്ജില്‍ ഇളവ്, വിനോദ നികുതിയില്‍ ഇളവ് തുടങ്ങീ മുന്‍പ് നിവേദനത്തില്‍ തിയേറ്റര്‍ ഉടമകളുന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് തുറക്കേണ്ടതില്ലെന്ന നിലപാടിലേക്കെത്തിയത്. പ്രത്യേക പാക്കേജുള്‍പ്പെടെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ തിയേറ്ററുകള്‍ തുറന്നാല്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് സംഘടനകള്‍ ചൂണ്ടികാണിക്കുന്നത്. ആറാം തീയതി ചേരുന്ന ഫിലിം ചേംബര്‍ അടിയന്തര യോഗത്തിന് ശേഷം അന്തിമ തീരുമാനമുണ്ടാകും.