
ലോകേഷ് കനകരാജ്-രജനികാന്ത് ചിത്രം “കൂലി”യുടെ ആദ്യ ദിന പ്രതികരണങ്ങൾ പുറത്ത്. സിനിമയുടെ ആദ്യ പകുതിയ്ക്ക് തന്നെ ഗംഭീര പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ൽ;ലഭിച്ചിരിക്കുന്നത്. അനിരുദ്ധിന്റെ മ്യൂസിക്കിനും ലോകേഷിന്റെ സംവിധാനവും കയ്യടികൾ വാരി കൂട്ടുന്നുണ്ട്. സൗബിന്റെ അഭിനയവും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ചിത്രം ഒരു ആവറേജ് ആണെന്നും അഭിപ്രായം ഉണ്ട്. സിനിമ മികച്ചതായിരുന്നെങ്കിലും ലോകേഷിൽ നിന്ന് പ്രതീക്ഷിച്ച പഞ്ച് നഷ്ടമായി എന്നും ആരാധകർ പറയുന്നുണ്ട്. നാഗാർജുന, ഉപേന്ദ്ര എന്നിവർ മറ്റ് അഭിനേതാക്കളിൽ മികച്ചതായിരുന്നുവെന്നും അഭിപ്രായം ഉണ്ട്.
നടൻ സൗബിന് ദൈവം കൊടുത്ത സമ്മാനമാണ് കൂലിയിലെ വേഷമെന്നാണ് ചിത്രം കണ്ടിറങ്ങിയ നടൻ ബാലയുടെ അഭിപ്രായം. ചിത്രത്തിലുള്ളത് ഒരു തട്ടുപൊളിപ്പൻ മാസ്സല്ലെന്നും, ഇരുത്തം വന്ന പഞ്ചാണെന്നും നടൻ ഗോവിന്ദ് പത്മ സൂര്യ പറഞ്ഞു.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. അഡ്വാൻസ് ബോക്കിങ്ങിലൂടെ ചിത്രം 100 കോടി നേടിയിട്ടുണ്ട്. സിനിമയ്ക്ക് മികച്ച ഓപ്പണിങ് ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
രജനികാന്തിൻ്റെ 171 -മത് ചിത്രമായ “കൂലി”യിൽ നാഗാർജുന,ഉപേന്ദ്ര, സത്യരാജ്,സൗബിൻ ഷാഹിർ,ശ്രുതിഹാസൻ, റീബ മോണിക്ക ജോൺ, ജൂനിയർ എം.ജി. ആർ,മോനിഷ ബ്ലെസി തുടങ്ങിയ വലിയൊരു തറ നിര തന്നെ അണിനിരക്കുന്നുണ്ട്. അമീർ ഖാൻ,പൂജ ഹെഗ്‌ഡെ തുടങ്ങിയവർ അതിഥി താരങ്ങളെയും പ്രത്യക്ഷപ്പെടുന്നുണ്ട്.
നാന്നൂറ് കോടി മുതൽമുടക്കുള്ള ഈചിത്രം സ്റ്റാൻഡേർഡ് , ഐമാക്സ് ഫോർമാറ്റു കളിൽ റിലീസ് ചെയ്യും. ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന,ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് “കൂലി “. ചലച്ചിത്ര ലോകത്ത് 50 വർഷങ്ങൾ പൂർത്തിയാക്കുന്ന രജനികാന്തിന്റെ 171 -മത് ചിത്രമാണിത്.
സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ചിരിക്കുനന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം മലയാളിയായ ഗിരീഷ് ഗംഗാധരൻ നിർവ്വഹിക്കുന്നു. എഡിറ്റർ- ഫിലോമിൻ രാജ്.സംഗീതം-അനിരുദ്ധ് രവിചന്ദ്രർ, ഗാനരചന- മുത്തുലിഗം,ഗായകർ- അനിരുദ്ധ് രവിചന്ദർ , ടി. രാജേന്ദ്രൻ, അറിവ്. പി ആർ ഒ-എ എസ് ദിനേശ്.