“മതേതരത്വം എന്ന വാക്കിന് അർഥം നൽകിയത് “സരിഗമപ”യാണ് “; അക്ബർ ഖാൻ

','

' ); } ?>

മതേതരത്വം എന്ന വാക്കിന് തനിക്കൊരർത്ഥം നൽകിയത് “സരിഗമപ”റിയാലിറ്റി ഷോയാണെന്ന് തുറന്നു പറഞ്ഞ് സിനിമ പിന്നണി ഗായകനും, ബിഗ്‌ബോസ് സീസൺ 7 മത്സരാർത്ഥിയുമായ “അക്ബർ ഖാൻ”. സരിഗമപ ക്ക് ശേഷം താൻ ഏറ്റവും കൂടുതൽ പരിപാടികൾ അമ്പലത്തിലാണെന്ന് അക്ബർ പറഞ്ഞു. ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“മതേതരത്വം എന്ന വാക്കിന് എനിക്കൊരു അർഥം കിട്ടിയത് “സരിഗമപ”യിൽ വന്നതിനു ശേഷമാണ്. കാരണം അതിനു ശേഷം ഞാനേറ്റവും കൂടുതൽ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളത് അമ്പലങ്ങളിലാണ്. അതും ഞാൻ തേടി പോകുന്നതല്ല. അവരെന്നെ തിരഞ്ഞു വന്നതാണ്. ഒരാള് പോലും, അല്ലെങ്കിൽ ഒരു അമ്പല കമ്മിറ്റിക്കാര് പോലും എന്റെ മതത്തിന്റെ പേരിൽ ഒന്ന് മുഖം ചുളിക്കുക പോലും ചെയ്തിട്ടില്ല. അതിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. കഴിവുണ്ടെങ്കിൽ അത് അംഗീകരിക്കാനും ആൾക്കാരുണ്ടാകും. അതിനു ജാതിയോ മതമോ ഒന്നും ഒരു പ്രശ്നമല്ല”. അക്ബർ ഖാൻ പറഞ്ഞു.

സരിഗമപ യുടെ നാലാം സീസണിലെ മത്സരാർത്ഥിയായിരുന്നു അക്ബർ ഖാൻ. സംഗീത സംവിധായകൻ ഗോപി സുന്ദറാണ് അക്ബറിനെ മലയാള സിനിമയുടെ പിന്നണി ഗാനരംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. മലയാളത്തിലും തമിഴിലും, കന്നഡയിലുമായി ഇരുപത്തിയഞ്ചോളം ഗാനങ്ങൾ ഇതിനകം അക്ബർ പാടിയിട്ടുണ്ട്. അക്ബറിന്റെ മാർഗം കളി, എടക്കാട് ബറ്റാലിയൻ, ലാസ്റ്റ് ചാൻസ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ശ്രദ്ധേയമാണ്.