“തിര നുരയും ചുരുൾ മുടിയിൽ”; ഭാവ ഗായകൻ എം ജി രാധാകൃഷ്‍ണന്റെ ഓർമകൾക്ക് 15 വയസ്സ്

','

' ); } ?>

സിനിമാ ഗാനങ്ങളെക്കാളുപരി ലളിത ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ സംഗീത ലോകത്തിലെ മാന്ത്രികൻ. പകരം വെക്കാനില്ലാത്ത ആലാപന മാധുര്യം കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ ഗായകൻ, “എം ജി രാധാകൃഷ്‍ണന്‍” വിടവാങ്ങിയിട്ട് പതിനഞ്ചു വർഷങ്ങൾ. അദ്ദേഹം ബാക്കി വെച്ച ശൂന്യതക്ക് ഇന്നും പകരക്കാരനെത്തിയിട്ടിയില്ല. ഓർമകളിൽ ആ മനുഷ്യൻ അടയാളപ്പെടുത്തിയ സ്വരം അത്രപെട്ടെന്ന് സംഗീത ലോകം മറക്കുന്നതെങ്ങനെ.

ആകാശവാണിക്ക് വേണ്ടി ലളിത ഗാനങ്ങൾ ചിട്ട പെടുത്തി തുടങ്ങിയ എം. ജി 1969 ൽ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലൂടെ “ഉണ്ണിഗണപതിയേ” എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വെള്ളിത്തിരയുടെ പിന്നാമ്പുറങ്ങളിലേക്ക് നടന്നു കയറുന്നത്. പിന്നീട് ഗഗായകനായി തിളങ്ങിയത് ഒരു പിടി മികച്ച ചിത്രങ്ങളിൽ. “ശരശയ്യ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നീ ചിത്രങ്ങളിലെ ഗാനം അദ്ദേഹത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ മലയാളികളെ സഹായിച്ചു.

ദശാബ്ദങ്ങൾ നീണ്ട ചലച്ചിത്ര സംഗീത സംവിധാന ജീവിതത്തില്‍ 31 ചിത്രങ്ങള്‍ക്കേ ഈണമിട്ടുള്ളൂ എങ്കിലും പ്രേക്ഷകര്‍ക്ക് എന്നെന്നും ഇഷ്ടമുള്ള അനേകം ഗാനങ്ങള്‍ അദ്ദേഹം തീര്‍ത്തു. അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത സംവിധായകനായുള്ള അരങ്ങേറ്റം. മനോജ് കെ ജയൻ അവിസ്മരണീയമാക്കിയ അഭിനയമുഹൂർത്തങ്ങളുള്ള എക്കാലത്തെയും മികച്ച ഗാനം “തിരനുരയും” എന്ന ഗാനത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം രണ്ടാം വട്ടവും നേടി.

“കാനകപ്പെണ്ണ് ചെമ്പരത്തി എന്ന ഗാനമാണ് ആദ്യത്തെ ഹിറ്റ് ഗാനം. ഓ മൃദുലേ.. ഹൃദയമുരളിയിലൊഴുകി വാ, ഒരു ദലം മാത്രം…, ജാനകിയമ്മയുടെ സ്വരമാധുരിയിലുള്ള നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…, മൗനമേ…നിറയും മൗനമേ, അനുജനായ ഗായകന്‍ എം.ജി.ശ്രീകുമാറിന്റെ ഹിറ്റ് ഗാനം അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ, ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു എക്കാലത്തേയും ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്തു പാര്‍ത്തായോ, പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ടും… ചിത്രയുടെ സ്വരഭംഗിയിലുള്ള മിഥുനത്തിലെ ഞാറ്റുവേലക്കിളിയേ ഒരു പാട്ടുപാടി വരുമോ, അനന്തഭദ്രത്തിലെ ശിവമല്ലിക്കാവില്‍, സിനിമ ഗാനങ്ങള്‍ അധികം പാടിയിട്ടില്ലാത്ത പ്രഗത്ഭയായ കര്‍ണാടക സംഗീതജ്ഞ അരുന്ധതി പാടിയ ഏത്ര പൂക്കാലമിനി…, പ്രജയിലെ ചന്ദനമണിസന്ധ്യകളുടെ നടയില്‍.. , കണ്ണെഴുതി പൊട്ടും തൊട്ടിലെ ഹരിചന്ദനമലരിലെ മധുവായ്…, തുടങ്ങിയ എത്രയോ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ റിപ്പീറ്റ് മോഡില്‍ ആസ്വദിക്കുന്നവയാണ്.

സംഗീതം ജീവിതമാക്കിയ മാതാപിതാക്കള്‍ക്കു ജനിച്ച മകനായിരുന്നു എം.ജി.രാധാകൃഷ്ണന്‍. അച്ഛന്‍ സംഗീത സംവിധായകനും ഹാര്‍മോണിസ്റ്റുമായിരുന്ന മലബാര്‍ ഗോപാലന്‍ നായര്‍, അമ്മ അധ്യാപികയും ഹരികഥാനിപുണയുമായിരുന്ന കമലാക്ഷിയമ്മ. സഹോദരി സംഗീത അധ്യാപികയായ പ്രൊഫ.ഓമനക്കുട്ടി, സഹോദരന്‍ എം.ജി.ശ്രീകുമാര്‍, സഹോദരിയുടെ മകന്‍ ഹരിശങ്കര്‍ എന്നിവരും മലയാളികള്‍ക്ക് സുപരിചിതര്‍. എം.ജി.രാധാകൃഷ്ണനും സഹോദരിയും ചേര്‍ന്ന് സംഗീതം പഠിപ്പിച്ചു മലയാളത്തിനു നല്‍കിയ പ്രതിഭകളിലൊരാള്‍ കെ.എസ്.ചിത്ര.

ഒരുപറ്റം സിനിമാ ഗാനങ്ങൾ മലയികൾക്ക് സമ്മാനിച്ചെങ്കിലും അദ്ദേഹമൊരിക്കലും തന്റെ ശാസ്ട്രീയ സംഗീതം കൈവിട്ടിരുന്നില്ല.
സിനിമയോടൊപ്പം തന്നെ നിരവധി വേദികളില്‍ അദ്ദേഹം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെ പാടിയും എഴുതിയും വിസ്മയിപ്പിച്ച് കൊണ്ടിരിക്കെ പെട്ടന്നൊരു ദിവസം ആ മന്ത്രികനെ സംഗീത ലോകത്തിനു നഷ്ടമാകുന്നു. 2010 ജൂലൈ 2 ന് ഒരുപറ്റം മനോഹര ഗാനങ്ങളുടെ മഹാ സാഗരം ഹൃദയത്തിലൊളിപ്പിച്ച് ആ ഭാവ ഗായകൻ വിടപറഞ്ഞു. അദ്ദേഹത്തിൻറെ ഓർമ്മ ദിനം പതിനഞ്ചാം വർഷത്തിലേക്ക് നീളുമ്പോൾ
ആ വേദനകള്‍ക്കൊപ്പം മറ്റൊരു നൊമ്പരം കൂടി സംഗീത കുടുംബത്തിനുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധിക, അദ്ദേഹത്തിന്റെ ജീവിതത്തിന്‍ സംഗീതമായിരുന്ന നല്ലപാതി, പത്മജാ രാധാകൃഷ്ണന്‍ കുറച്ചുദിവസങ്ങള്‍ക്കു മുന്‍പാണ് മരണപ്പെട്ടത്. അദ്ദേഹം തീർത്ത ശൂന്യതയിൽ അദ്ദേഹത്തിൻറെ സംഗീതങ്ങളെ ചേർത്തു പിടിച്ചാണ് മരണം വരെ പത്മജാ രാധാകൃഷ്ണന്‍ ജീവിച്ചിരുന്നത്.