പ്രശാന്ത് നീലും ജൂനിയർ എൻ ടി ആറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

','

' ); } ?>

പ്രശാന്ത് നീലും ജൂനിയർ എൻ ടി ആറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. 2026 ജൂൺ 25 ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രം ഒരു പാൻ ഇന്ത്യൻ റിലീസായിട്ടാകും പ്രേക്ഷകർക്ക് മുന്നിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. എൻ‌ടി‌ആറും പ്രശാന്ത് നീലും സൃഷ്ടിക്കാൻ പോകുന്ന മാജിക്കിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. എൻ‌ടി‌ആറിന്റെ കടുത്ത ആരാധകർക്ക് ഈ പ്രഖ്യാപനം ആവേശകരമായ വാർത്തയാണ്. ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, മറ്റ് ഭാഷകളിൽ റിലീസ് ചെയ്യും.

കെ‌ജി‌എഫ് സീരീസ്, സലാർ തുടങ്ങിയ സെൻസേഷണൽ ബ്ലോക്ക്ബസ്റ്ററുകൾ നൽകിയ സംവിധായകൻ പ്രശാന്ത് നീലിന്റെ അടുത്ത പ്രൊജക്ടിൽ നായകനാകുന്നത് എൻ‌ടി‌ആർ ആണെന്നുള്ളത് ആവേശത്തോടെയാണ് ആരാധകർ ഈ വാർത്തയെ ഏറ്റെടുത്തത്. സിനിമയുടെ ഓരോ അപ്ഡേഷനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും. ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് പേരുകേട്ട പ്രശാന്ത് നീലിന്റെ ഈ സിനിമയും ഹിറ്റായിരിക്കുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. പ്രശസ്ത നിർമ്മാണ കമ്പനികളായ മൈത്രി മൂവി മേക്കേഴ്‌സും എൻ‌ടി‌ആർ ആർട്‌സും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മൈത്രി മൂവി മേക്കേഴ്‌സ്, എൻ‌ടി‌ആർ ആർട്‌സ് ബാനറിൽ കല്യാണ്‍ റാം നന്ദമുരി, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഭുവൻ ഗൗഡ ഛായാഗ്രഹണം കൈകാര്യം ചെയ്യും, സെൻസേഷണൽ രവി ബസ്രൂർ സംഗീതം നൽകും. നിർമ്മാണ രൂപകൽപ്പന ചലപതി കൈകാര്യം ചെയ്യും. പ്രൊഡക്ഷൻ ഡിസൈൻ : ചലപതി, ഡി ഓ പി : ഭുവൻ ഗൗഡ, സംഗീതം : രവി ബസ്രൂർ, നിർമ്മാതാക്കൾ : കല്യാൺ റാം, നന്ദമുരി, നവീൻ യേർനേനി, രവിശങ്കർ യലമഞ്ചിലി, ഹരികൃഷ്ണ കൊസരാജു, പി ആർ ഓ : പ്രതീഷ് ശേഖർ.