
മമ്മൂട്ടി, വിനായകന് ചിത്രം ‘കളങ്കാവലി’ന്റെ പുതിയ റിലീസ് തീയതി പുറത്ത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ അഞ്ചിന് തീയേറ്ററുകളിലെത്തും. വേഫറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. നേരത്തെ നവംബര്‍ 27-ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ അഞ്ചിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥയൊരുക്കി ശ്രദ്ധനേടിയ ജിതിന് കെ. ജോസ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രമാണ് ‘കളങ്കാവല്‍’.
ജിഷ്ണു ശ്രീകുമാറും ജിതിന് കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച ‘കളങ്കാവല്‍’ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്ലര് വന്‍ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുന്നുണ്ട്. ട്രെയ്ലറിന് മുന്‍പ് പുറത്ത് വന്ന, ചിത്രത്തിലെ ‘നിലാ കായും’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്.
എട്ടുമാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികള്‍ ‘കളങ്കാവല്‍’ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍, പോസ്റ്ററുകള്‍ എന്നിവയും പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതികരണം നേടിയിരുന്നു. സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് U/A 16+ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷപ്പകര്‍ച്ചയുമായി എത്തുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയും ആകാംഷയുമാണ് പ്രേക്ഷകര്‍ക്കുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: ഫൈസല്‍ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റര്‍: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ഫൈനല്‍ മിക്സ്: എം.ആര്. രാജാകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ്, മേക്കപ്പ്: അമല്‍ ചന്ദ്രന്, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം: അഭിജിത്ത് സി, വരികള്‍: വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ്: ലിജു പ്രഭാകര്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍: കിഷന് മോഹന്‍, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍: എസ്. സന്തോഷ് രാജു, വിഎഫ്എക്സ് കോഓര്‍ഡിനേറ്റര്‍: ഡിക്സന് പി. ജോ, വിഎഫ്എക്സ്: വിശ്വ എഫ്എക്സ്, സിങ്ക് സൗണ്ട്: സപ്ത റെക്കോര്‍ഡ്സ്, സ്റ്റില്‍സ്: നിദാദ്, ടൈറ്റില്‍ ഡിസൈന്‍: ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.