” ചോദ്യവും പറച്ചിലൊന്നുമില്ലാതെ കൂടെ കൂട്ടിയതാണ്, ദിലീപ് തെറ്റുകാരനാണെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല” ; വെങ്കട്ട് സുനിൽ

','

' ); } ?>

വെങ്കിട്ട് സുനിൽ, മലയാള സിനിമയിലെ കോസ്റ്റ്യൂം ഡിസൈനർ, എന്ന് പറഞ്ഞാൽ ആളെ പെട്ടന്ന് മനസ്സിലാകണമെന്നില്ല. എന്നാൽ നടൻ ദിലീപിന്റെ കോസ്റ്റ്യൂം ഡിസൈനർ എന്ന് പറഞ്ഞാൽ മനസ്സിലാകാത്തവർ ചുരുക്കമായിരിക്കും. ടു കൺട്രീസ് മുതൽ പ്രിൻസ് ആൻഡ് ഫാമിലി വരെ
മലയാളികൾ സ്‌ക്രീനിൽ കണ്ട ദിലീപിനെ ഒരുക്കിയെടുത്തത് “വെങ്കിട്ട് സുനിലാണ്”. നടൻ ദിലീപിനൊപ്പം ഒരു ദശാബ്ദം പൂർത്തിയാകുമ്പോൾ, ദിലീപിനെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് വെങ്കിട്ട് സുനിൽ. ” ചോദ്യവും പറച്ചിലൊന്നുമില്ലാതെ തന്നെ കൂടെ കൂട്ടിയതാണെന്നും, ഈ ലോകം മുഴുവൻ ദിലീപ് തെറ്റുകാരനാണെന്ന് പറഞ്ഞാലും താൻ വിശ്വസിക്കുകയില്ലെന്നും” വെങ്കിട്ട് സുനിൽ പറഞ്ഞു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“എനിക്ക് ഏറ്റവും ഇമോഷണൽ ആയത് “രാമലീല” സിനിമയാണ്. ദിലീപേട്ടൻ ജയിലിലായിരുന്ന സമയമാണ് അത്. ജയിലിൽ പോയി ഞാനദ്ദേഹത്തെ കണ്ടിരുന്നു. ആ അനുഭവം എനിക്കൊരിക്കലും മറക്കാൻ പറ്റില്ല. പുള്ളിക്ക് എന്ത് സംഭവിക്കും എന്നുപോലും അറിയാതെയിരിക്കുന്ന സമയത്ത് എന്നെ കുറിച്ചാണ് അദ്ദേഹം ആദ്യം ചോദിച്ചത്. “നിനക്ക് പ്രശനം ഒന്നുമില്ലല്ലോ?, പൈസക്കാവശ്യം ഉണ്ടെങ്കിൽ പറ, നമുക്ക് റെഡി ആക്കാം എന്ന്”. അത്രയും ശുദ്ധനാണ് ആ മനുഷ്യൻ. എനിക്കുറപ്പുണ്ട് ആ മനുഷ്യന് ഒരിക്കലും അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല. ചെയ്യുകയും ഇല്ല. ദിലീപേട്ടൻ ജയിലിലായപ്പോൾ ഒരുപാട് പേരാണ് എന്നെ പരിഹസിച്ചത്. കൂട്ടുകാരും കുടുംബക്കാരുമൊക്കെ ഉണ്ടായിരുന്നു അതിൽ. “ഇപ്പം പണിയൊന്നും ഇല്ലല്ലേ, നീ സൂക്ഷിച്ചോ” എന്നൊക്കെ പറഞ്ഞ്. ഇതേ ആളുകൾ ദിലീപേട്ടൻ ജയിലിൽ നിന്നിറങ്ങിയ സമയത്ത് ഫോട്ടോ എടുക്കട്ടേ എന്ന് ചോദിച്ച് വന്നപ്പോൾ പറ്റില്ല എന്നാണ് ഞാൻ പറഞ്ഞത്.. വെങ്കട്ട് പറഞ്ഞു.

“എന്റെയും ദിലീപേട്ടന്റെയും വീട് തൊട്ടടുത്താണ്. ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും. കുഞ്ഞു നാൾ മുതലേ ഞാൻ കണ്ടു വളർന്ന മനുഷ്യനാണ് അദ്ദേഹം. ഞാൻ ഒറ്റമകനായത് കൊണ്ട് തന്നെ എനിക്കൊരു ചേട്ടനെ പോലെ. ഞാൻ എന്തുണ്ടെങ്കിലും ദിലീപേട്ടനോട് ഷെയർ ചെയ്യും. ഏത് സമയത്തും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന്റെ വീട്ടിൽ കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഉള്ള ആളാണ് ഞാൻ. സിനിമയിലേക്ക് കയറി വരുമെന്നൊന്നും ഞാൻ ഒരുക്കലും കരുതിയിരുന്നില്ല. “ചന്ദ്രേട്ടൻ എവിടെയാ” കണ്ടതിനു ശേഷം ഞാൻ ദിലീപേട്ടനെ കണ്ടിരുന്നു. പഠിച്ചത് ഫാഷൻ ഡിസൈനിങ് ആണ് സിനിമയിൽ എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞു. പുള്ളി എന്റെ എക്‌സ്‌പീരിയൻസൊ, സർട്ടിഫിക്കറ്റോ ഒന്നും ചോദിച്ചില്ല.നേരെ പറഞ്ഞു നാളെ മുതൽ എന്റെ കൂടെ പോരെ. അതായിരുന്നു തുടക്കം. വെങ്കിട്ട് കൂട്ടി ചേർത്തു.

2015 ൽ പുറത്തിറങ്ങിയ ടു കൺട്രീസ് എന്ന ചിത്രത്തിലൂടെയാണ് വെങ്കട്ട് സുനിലിന്റെ തുടക്കം. പിന്നീട് കിംഗ് ലയർ, രാമാ ലീല, മൈ സാന്റാ, വോയിസ് ഓഫ് സത്യനാഥൻ, പവി കെയർ ടേക്കർ, കേശു ഈ വീടിന്റെ നാഥൻ, ശുഭ രാത്രി, ജാക്ക് ഡാനിയേൽ, തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ദിലീപിന്റെ പേർസണൽ ഡിസൈനർ കൂടിയാണ് വെങ്കട്ട്. ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനിങ്ങിൽ പഠനം പൂർത്തിയാക്കി. കിറ്റെക്സിലായിരുന്നു ആദ്യ ജോലി. പിന്നീട് നടൻ ഇന്ദ്രജിത് സുകുമാരന്റെ ഭാര്യ പൂർണിമ ഇന്ദ്രജിത്തിന്റെ കൂടെ കുറച്ച് കാലം വർക്ക് ചെയ്തു.