
ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ പോലീസ് ഓടിച്ചു വിട്ട അതേ നിയമ സഭയ്ക്കുള്ളിൽ മുഖ്യമന്ത്രിക്കൊപ്പമിരുന്ന് ഓണസ്സദ്യ കഴിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. കൂടാതെ പോലീസ് അകമ്പടിയോടെ സർക്കാർ വാഹനത്തിൽ വന്നിറങ്ങാൻ കസ്‌കിഞ്ഞതിന്റെ പാകപ്പിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓണം വാരാഘോഷം ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഥാമിഴ് നടൻ ജയം രവിയും പരിപാടിയിൽ പങ്കെടുത്തിരുന്നു.
‘ആദ്യമായാണ് മുണ്ടുടുത്ത് ഒരു പൊതുവേദിയിൽ വരുന്നത്. അതിന്റെ ടെൻഷനുണ്ട്’.ആധുനിക കേരളത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തം മുണ്ട് മുറുക്കിയുടുക്കാനുള്ള ‘വെൽക്രോ’ ബെൽറ്റാണെന്ന് ഇന്നാണ് അറിഞ്ഞത്. ഒരിക്കൽ നിയമസഭയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച എന്നെ പോലീസ് ഓടിച്ചുവിട്ടിട്ടുണ്ട്. ഇന്ന് അതേ നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രിക്കൊപ്പമിരുന്ന് ഓണസ്സദ്യ കഴിക്കാൻ കഴിഞ്ഞു. കൂടാതെ പോലീസ് അകമ്പടിയോടെ സർക്കാർ വാഹനത്തിൽ ഇവിടെ വന്നിറങ്ങാനുമായി. ഇതൊക്കെ കണ്ട് പകച്ചുനിൽക്കുകയാണ് ഞാൻ’. ബേസിൽ ജോസഫ് പറഞ്ഞു.
തന്നെ അതിഥിയായി ‘അൻപോടെ’ ക്ഷണിച്ചതിനു നന്ദി പറഞ്ഞ ജയം രവി തമിഴിലാണ് സംസാരിച്ചത്. താൻ മലയാള സിനിമയുടെയും ബേസിലിന്റെയും വലിയ ഫാനാണ്. മലയാളത്തിലെ പുതുചിന്തകൾക്കും ആശയങ്ങൾക്കും പിന്നിൽ ബേസിൽ അടക്കമുള്ള പുതിയ ടീമാണ്. ‘ലോക’ സിനിമതന്നെ ഇന്ന് മലയാള സിനിമയെ ഉറ്റുനോക്കുന്നുണ്ട്. ഇത് താൻ ഇവിടെ വന്നതുകൊണ്ട് പറയുന്നതല്ല. മുൻപും പലയിടത്തും പറഞ്ഞിട്ടുണ്ട്. തന്നെ ഏറെ പ്രചോദിപ്പിക്കുന്നവരാണ് മലയാളം നടൻമാരെന്നും ജയം രവി പറഞ്ഞു.