“കീരിയും പാമ്പും’ പോലെ ഇരുന്നവർക്കിടയിൽ മഞ്ഞുരുകൽ”; സൗഹൃദം പങ്കിട്ട് ലിസ്റ്റിനും സാന്ദ്രയും

','

' ); } ?>

മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയുടെ തിരഞ്ഞെടുപ്പിൽ നിർമ്മാതാക്കളായ സാന്ദ്ര തോമസിന്റെയും ലിസ്റ്റിൻ സ്റ്റീഫന്റെയും സൗഹൃദ സംഭാഷണത്തെ കുറിച്ച് കുറിപ്പ് പങ്കുവെച്ച് നിർമ്മാതാവ് ജോളി ജോസഫ്. തിരഞ്ഞെടുപ്പ് ചടങ്ങുകൾക്കിടയിൽ തനിക്കേറ്റവും ഇഷ്ടപെട്ടത്, കീരിയും പാമ്പും’ പോലെ അത്യാവശ്യം പോരാടി ഒരൽപം ‘കാടു’ കയറിയ ലിസ്റ്റിനും സാന്ദ്രയും തമ്മിലുള്ള ‘മഞ്ഞുരുകലാണ്’ എന്നാണ് ജോളി കുറിപ്പിൽ പറയുന്നത്. കൂടാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് തുടങ്ങിയവർ തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചില്ല, എന്നും അദ്ദേഹം കൂട്ടി ചേർത്തു.

“മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ, കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ജനറൽ ബോഡി മീറ്റിങ്ങും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്നലെ എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലിൽ നടന്നു. ചടങ്ങുകൾക്കിടയിൽ എനിക്കേറ്റവും ഇഷ്ടപെട്ടത്, അവരവരുടെ നിലപാടിനും ആശയങ്ങൾക്കും ബോധ്യത്തിനും വേണ്ടി ‘കീരിയും പാമ്പും’ പോലെ അത്യാവശ്യം പോരാടി ഒരൽപം ‘കാടു’ കയറിയ ലിസ്റ്റിനും സാന്ദ്രയും തമ്മിലുള്ള ‘മഞ്ഞുരുകലാണ്’. ചടങ്ങുകൾക്കിടയിൽ പത്ര ദൃശ്യ മാധ്യമങ്ങളുടെ മുൻപിൽ അടുത്ത കൂട്ടുകാരെപ്പോലെ സൗഹൃദം ‘പർദ്ദക്ക്’ വെളിയിൽ പങ്കുവച്ച് ചിരിച്ചുല്ലസിച്ച് അവർ സംസാരിക്കുന്നുണ്ടായിരുന്നു എന്നതിൽ അതിയായ സന്തോഷം”. ജോളി ജോസഫ് കുറിച്ചു.

“‘ഒറ്റയാൾ’ പോരാട്ടങ്ങൾ നടത്തി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച സജി നന്ത്യാട്ടും സെക്രട്ടറി സ്ഥാനാർഥി വിനയൻ സർ, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ആനന്ദ് പയ്യന്നൂർ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് തുടങ്ങിയവർ തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചില്ല. എന്നിരുന്നാലും മത്സരിച്ച എല്ലാവരും അനുമോദനങ്ങൾ അർഹിക്കുന്നു”. ജോളി ജോസഫ് കൂട്ടി ചേർത്തു.