ധനുഷ് കേന്ദ്ര കഥാപാത്രമാവുന്ന ഹോളിവുഡ് ചിത്രം ദിഗ്രേ മാനിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. അവഞ്ചേഴ്സ് സംവിധായകരായ റൂസ്സോ സഹോദരന്മാര്‍ ഒരുക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രമാണ് ദി ഗ്രേ മാന്‍.റൂസ്സോ സഹോദരന്മാര്‍ തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായ വിവരം അറിയിച്ചത്. ചിത്രം 2022ല്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോസ്ആഞ്ചലസില്‍ വെച്ചായിരുന്നു ചിത്രീകരണം. സിനിമയിലെ ധനുഷിന്റെ ഭാഗങ്ങള്‍ കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്.
മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കിയാണ് ദി ഗ്രേ മാന്‍ ഒരുങ്ങുന്നത്. ക്രിസ് ഇവാന്‍സിന് പുറമെ ഹോളിവുഡ് താരം റയാന്‍ ഗോസ്ലിങ്ങും പ്രധാന വേഷം ചെയ്യുന്നുണ്ട്. ധനുഷിന് ചിത്രത്തിന് വേണ്ടി പ്രത്യേക ട്രെയിനിങ്ങ് നടത്തിയിരുന്നു. ആദ്യത്തെ മാസം ട്രെയിനിങ്ങ് പിരേഡായിരുന്നു. പിന്നീട് മാര്‍ച്ചിലാണ് ചിത്രീകരണം ആരംഭിച്ചത്.റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, ജെസ്സിക്ക ഹെന്‍വിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇത് നെറ്റ്ഫ്‌ലിക്സിന്റെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ് ഗ്രേ മാന്‍. 2018ല്‍ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത ‘എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്. പുതിയ ചിത്രത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ധനുഷ് ആരാധകര്‍.
ധനുഷ് നായകനാകുന്ന മാരന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.ധനുഷിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സത്യ ജ്യോതി ഫിലിംസാണ് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.ധനുഷിന്റെ 43ാമത് ചിത്രമാണിത്.കാര്‍ത്തിക് നരേനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. മാളവിക മേനോനാണ് ചിത്തത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ധനുഷും മാളവികയും ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകരെയാണ് എത്തുന്നത്. സമൃുതി വെങ്കിട്ട്, സമുതിരകനി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.ധനുഷ് നായകനായെത്തിയ ജഗമെ തന്തിരം .കര്‍ണന്‍ എന്നി രണ്ട് തമിഴ് ചിത്രങ്ങളാണ് അടുത്തിടെ പുറത്തിറങ്ങിയത്.
When they tell you to leave set because #TheGrayMan is wrapped… pic.twitter.com/YiNrG5FPv7
— Russo Brothers (@Russo_Brothers) July 30, 2021