”ലോകത്തെവിടെയും ഗേള്‍ഫ്രണ്ട് എക്‌സ്‌പെന്‍സീവാ” !

','

' ); } ?>

പ്രണയദിനത്തില്‍ പുതിയ സിനിമകളുടെയെല്ലാം വിശേഷങ്ങളും പ്രേക്ഷകര്‍ക്കുള്ള ഗിഫ്റ്റുകളുമായി താരങ്ങളെത്തിയപ്പോള്‍ നടന്‍ ടൊവിനോ തോമസും ഒട്ടും കുറച്ചില്ല. താരത്തിന്റെ തന്നെ പുതിയ ചിത്രമായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന്റെ ഒരു വ്യത്യസ്ഥ ടീസറുമായിയാണ് ടൊവിയെത്തിയത്. തന്റെ കോട്രാവലറോടൊപ്പം വിശ്രമവേളയിലിരിക്കുന്ന ടൊവിയോട് ഗേള്‍ഫ്രണ്ടിനേക്കുറിച്ച് അന്വേഷിക്കുകയാണ് ജാര്‍വിസ് എന്ന സഹതാരം. ”ഇന്‍ ഇന്‍ഡ്യ ഗേള്‍ഫ്രണ്ട് ഈസ് വെരി എക്‌സ്‌പെന്‍സീവ്” എന്നാണ് ടൊവിയുടെ മറുപടി. എന്നാല്‍ ഏവരെയും ചിരിപ്പിച്ചത് ടീസറില്‍ ജാര്‍വിസ് ടൊവിക്ക് നല്‍കിയ മറുപടിയാണ്. ഇന്ത്യയിലല്ല, ലോകെത്തെവിടെയും ഗേള്‍ഫ്രണ്ടിന് എക്‌സ്‌പെന്‍സ് കൂടും എന്നാണ് ജാര്‍വിസിന്റെ രസകരമായ കണ്ടെത്തല്‍.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോയ്‌ക്കൊപ്പമെത്തുന്നത് ഇന്ത്യന്‍ ജാര്‍വിസ് എന്ന ന്യൂയോര്‍ക്ക് കാരിയായ നായികയാണ്. ടൊവിയും റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ഒരു റോഡ് മൂവിയാണെന്നാണ് ടീസറടക്കമുള്ള ഇതുവരെയുള്ള സൂചനകള്‍ നല്‍കുന്നത്. സിനു സിദ്ധാര്‍ഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ് നിര്‍വ്വഹിക്കുന്നു. അതേ സമയം ടൊവീനോയുടെ തന്നെ ഫോറന്‍സിക് എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലറും ഇന്നലെ അണിയറപ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ഡേയോടനുബന്ധിച്ച് പുറത്തുവിട്ടിരുന്നു.