
നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്ത് പൃഥ്വിരാജും, പ്രിയംവദാ കൃഷ്ണനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘വിലായത്ത് ബുദ്ധ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജിന്റെ ജന്മദിനത്തിനോടനുബന്ധിച്ചാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. “കാട്ടുറാസാ”…. എന്നാരംഭിക്കുന്ന ഗാനം വിജയ് യേശുദാസും, പാർവ്വതി മീനാക്ഷിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച് ജെയ്ക് ബിജോയ്സ് ചിട്ടപ്പെട്ടുത്തിയ ഗാനം ഗ്രാമീണ പശ്ചാത്തലത്തിൽ നാടിൻ്റെ ആചാരങ്ങളും, പ്രണയത്തിൻ്റെ ഊഷ്മളമായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഏ.വി.എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ധീപ് സേനനും , ഏ.വി.അനൂപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദ്യ ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നത്. മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ചിത്രത്തിൻ്റെ ആരംഭം മുതൽ സംഘർഷത്തിലൂടെയും ഉദ്വേഗത്തിലൂടെയും , മികച്ച ആക്ഷൻ രംഗങ്ങളിലൂടെയുമാണ് കഥ പോകുന്നത്. വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സംഗീതം’ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം -അരവിന്ദ് കശ്യപ് – രണദിവെ. എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്. പ്രൊഡക്ഷൻ ഡിസൈൻ – ബംഗ്ളാൻ. കലാസംവിധാനം – ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ് – മനു മോഹൻ’ കോസ്റ്റ്യും ഡിസൈൻ-സുജിത് സുധാകരൻ. സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്’ – പയസ്മോൻസണ്ണി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ. അസ്സോസ്സിയേറ്റ് ഡയറക്ടർ – വിനോദ് ഗംഗ.
ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു. സ്‌റ്റിൽസ് – സിനറ്റ് സേവ്യർ. പബ്ളിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത് .
പ്രൊജക്റ്റ് ഡിസൈനർ – മനു ആലുക്കൽ. ലൈൻ പ്രൊഡ്യൂസർ – രഘു സുഭാഷ് ചന്ദ്രൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സംഗീത് സേനൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – – രാജേഷ് മേനോൻ , നോബിൾ ജേക്കബ്ബ്. പ്രൊഡക്ഷൻ കൺട്രോളർ – അലക്സ് – ഈ. കുര്യൻ വാഴൂർ ജോസ്.