ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്റെ മരണ വാര്‍ത്തകള്‍ക്ക് താഴെ ഉള്ള കമന്റുകള്‍ മനുഷ്യന്റെ ജീര്‍ണ്ണ മനോഭാവത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ; പ്രതികരിച്ച് ആര്യന്‍ രമണി ഗിരിജവല്ലഭന്‍.

','

' ); } ?>

ഷെെന്‍ ടോം ചാക്കോയ്ക്കെതിരെ ഉണ്ടായ ലഹരിക്കേസുകളുമായി, അച്ഛന്റെ മരണവാര്‍ത്തയെ കൂട്ടികുഴക്കുന്നതിനെതിരെ രൂക്ഷമായി വിമർശിച്ച് ചലച്ചിത്ര പ്രവര്‍ത്തകന്‍ ആര്യന്‍ രമണി ഗിരിജവല്ലഭന്‍. മാധ്യമ വിചാരണകളും, നാട്ടുകാരുടേയും വീട്ടുകാരുടേയും കുത്തുവാക്കുകളുമെല്ലാം കേട്ടപ്പോഴും മകനൊപ്പം നിന്ന ആ മാതാപിതാക്കളില്‍ ഒരാള്‍ക്ക് ഇങ്ങനെ സംഭവിച്ചപ്പോൾ അത് കണ്ട് സന്തോഷിക്കാനും കുത്തുവാക്കുകള്‍ കൊണ്ട് റീത്ത് വെക്കാനും ഒക്കെ ഉള്ള മനോഭാവം ഉള്ളവര്‍ക്ക് വേണ്ടത് ചികിത്സയാണെന്നും ആര്യന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്നയുടന്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അച്ഛന്‍ ചാക്കോയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചത്. തൊടുപുഴയിലെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ചികിത്സ ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു. അപകടം നടക്കുമ്പോള്‍ പിന്‍സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു ഷൈന്‍. അമ്മയ്ക്കും സഹോദരനും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.

‘തിരുത്താനുള്ള സാധ്യത ജീവിതത്തില്‍ ഇല്ലെങ്കില്‍ പിന്നെ ജീവിതത്തിന് എന്ത് അര്‍ത്ഥമാണ് ഉള്ളത്??! ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചൂ എന്ന വേദനാജനകമായ വാര്‍ത്തകള്‍ക്ക് താഴെ ഉള്ള കമന്റുകള്‍ മനുഷ്യന്റെ ജീര്‍ണ്ണ മനോഭാവത്തിന്റെ നേര്‍ക്കാഴ്ച്ചയാണ്. ഷൈന്‍ ടോം ചാക്കോ എന്ന നടന്‍ താന്‍ അകപ്പെട്ടിരിക്കുന്ന ലഹരിയുടെ തടങ്കല്‍ തിരിച്ചറിഞ്ഞ് ആ തടങ്കലില്‍ നിന്നും പുറത്ത് വരാനായുള്ള ചികിത്സയുടെ ഭാഗമായി ബംഗ്ലൂര്‍ക്ക് നടത്തിയ യാത്രക്ക് ഇടയില്‍ സംഭവിച്ച അപകടമാണിത് എന്ന് അറിയുന്നൂ.

തങ്ങളുടെ മകന് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണം എന്ന് കരുതി ഒപ്പം പോയ ആ മാതാപിതാക്കള്‍.. മകന്റെ സഹായത്തിന് അവന് താങ്ങായി അങ്ങനെ അമ്മയും അച്ഛനും ഒപ്പം നില്‍ക്കുന്നൂ എന്നത് തന്നെ ഒരു ഭാഗ്യമാണ്. അത്രയും എഫര്‍ട്ട് ഇട്ട് പല മാധ്യമ വിചാരണകളും, നാട്ടുകാരുടേയും വീട്ടുകാരുടേയും കുത്തുവാക്കുകള്‍ കേട്ട് മകനൊപ്പം ഉയിരു കൊടുത്ത് നില്‍ക്കുന്ന ആ മാതാപിതാക്കളില്‍ അവരില്‍ ഒരാള്‍ക്ക് ഇങ്ങനെ ഒരു ദുര്യോഗം സംഭവിക്കുമ്പോള്‍ അത് കണ്ട് സന്തോഷിക്കാനും കുത്തുവാക്കുകള്‍ കൊണ്ട് റീത്ത് വെക്കാനും ഒക്കെ ഉള്ള മനോഭാവം ഉള്ളവര്‍ക്ക് വേണ്ടത് ചികിത്സയാണ്. Really! ലഹരി ഉപയോഗിക്കുന്ന ഒരാളെ മലയാളി കല്ലെറിയുന്നത് അത് അയാളോടുള്ള കരുതലോ അയാള്‍ അത് തിരുത്തി ജീവിതത്തിലേക്ക് തിരിച്ച് വരണം എന്നുള്ള ആത്മാര്‍ഥമായ ആഗ്രഹം കൊണ്ടൊന്നുമല്ല മറിച്ച് (എല്ലാവരും എല്ല) അയാള്‍ അങ്ങനെ അങ്ങ് നശിച്ച് ഒടുങ്ങി പോകട്ടെ എന്ന് വിചാരിച്ച് ആണെന്ന് തോന്നിയിട്ടുണ്ട്. ഇന്ന് ഈ ഡിജിറ്റല്‍ ആള്‍ക്കൂട്ട കല്ലെറിയലുകള്‍ക്ക് ഒരു തരം entertainment value കിട്ടിയിരിക്കുകയാണ്. ലഹരിക്ക് അടിമപ്പെടുന്നതിന് ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടാകും. പീര്‍ പ്രഷര്‍, സിസ്റ്റം നല്‍കുന്ന പ്രഷര്‍, ഇന്‍സെക്യൂരിറ്റീസ്, മെന്റല്‍ ഹെല്‍ത്ത്.. എന്നാല്‍ അതില്‍ നിന്നും ആത്മാര്‍ഥമായി പുറത്ത് കടക്കണം എന്ന് ആഗ്രഹിക്കുന്നവരെ – നാട്ടിലും വീട്ടിലും നാണം കെട്ട് അവര്‍ക്കൊപ്പം നില്‍ക്കുന്ന അവരുടെ ബന്ധുക്കളെ – ഒരു പോലെ കയ്യടിച്ച് മോട്ടിവേറ്റ് – സപ്പോര്‍ട്ട് ചെയ്യുന്ന, സ്വീകരിക്കുന്ന വിശാലതയുള്ള ഒരു പ്രോഗ്രസ്സീവ് സമൂഹമായി നമുക്ക് മാറേണ്ടതുണ്ട്. ഇനി കയ്യടിയും മോട്ടിവേഷനും സപ്പോര്‍ട്ടും ഒന്നും ചെയ്തില്ലെങ്കിലും, മിണ്ടാതിരിക്കാനുള്ള സെന്‍സിബിളിറ്റി എങ്കിലും കാണിക്കാം. ? ഷൈന്‍ ടോം ചാക്കോയുടെ ദുഖത്തില്‍ പങ്ക് ചേരുന്നൂ. അദ്ദേഹത്തിന് ഈ testing times ല്‍ കൂടുതല്‍ ശക്തി ലഭിക്കട്ടെ. ആര്യൻ പറഞ്ഞു.