മോഹന്‍ലാലിനോടുള്ള ചില ചാനൽ പ്രവർത്തകരുടെ പെരുമാറ്റം തീർത്തും മര്യാദകേടാണ്; വി.ടി. ബല്‍റാം

','

' ); } ?>

മോഹന്‍ലാലിനോടുള്ള ചില ചാനൽ പ്രവർത്തകരുടെ പെരുമാറ്റം തീർത്തും അനുചിതവും മര്യാദകേടുമാണെന്ന് തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ വി.ടി. ബല്‍റാം. മോഹൻലാലിന്റെ കണ്ണിൽ ചാനൽ മൈക്ക് തട്ടിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോഹൻലാൽ ഭരണഘടനാപരമായോ നിയമപരമായോ ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും ഔദ്യോഗിക പദവി വഹിക്കുന്നയാളല്ല, ഒരു കലാകാരനാണ്, സിനിമാ അഭിനേതാക്കളുടെ മാത്രം സംഘടനയുടെ ഭാരവാഹിയാണ്. അത് കൊണ്ട് ചാനലുകളോട് പ്രതികരിക്കണമോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ആ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുക തന്നെ വേണം. അദ്ദേഹത്തോടുള്ള ചില ചാനൽ പ്രവർത്തകരുടെ പെരുമാറ്റം തീർത്തും അനുചിതവും മര്യാദകേടുമാണ്.’’–വി.ടി. ബൽറാം പ്രതികരിച്ചു.

സംഭവത്തിൽ മാധ്യമപ്രവർത്തകൻ മോഹൻലാലുമായി ബന്ധപ്പെടുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. അത് കഴിഞ്ഞ കാര്യമാണെന്നും
തനിക്ക് കുഴപ്പമൊന്നും ഇല്ല എന്നുമായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയത് മോഹൻലാലായിരുന്നു. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം വാങ്ങി മടങ്ങുമ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മൈക്ക് കണ്ണില്‍ തട്ടി വേദന അനുഭവപ്പെട്ട നടന്‍ കൈകൊണ്ട് ഉടന്‍ കണ്ണുതൊടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ വേദന അനുഭവപ്പെട്ടിട്ടും പ്രകോപിതനാകാതെ ‘എന്താ… മോനെ.. ഇതൊക്കെ’ കണ്ണിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചോദിച്ച് കാറില്‍ കയറുകയാണ് മോഹന്‍ലാല്‍ ചെയ്തത്.