
ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. “ലിജോ ജോസ് പുറത്തുവിട്ട തുണ്ട് കടലാസല്ല എഗ്രിമെന്റ് പുറത്തുവിടണമെന്ന്” ജോജു മാധ്യമങ്ങളോട് പറഞ്ഞു. “പൈസ കൂടുതൽ കിട്ടിയപ്പോൾ തെറി വേർഷനുള്ള പതിപ്പ് ഒടിടിയ്ക്ക് കൊടുത്തുവെന്നും ജോജു ജോർജ് ആരോപിച്ചു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോജു ജോർജ്.
“സിനിമയ്ക്കോ കഥാപാത്രത്തിനോ ഞാൻ എതിരല്ല. ഫെസ്റ്റിവലിന് വേണ്ടി നിർമിച്ച സിനിമയാണ് ഇതെന്നാണ് എന്നോട് പറഞ്ഞത്. തെറിയല്ലാത്ത ഭാഗങ്ങൾ ഡബ്ബ് ചെയ്തിട്ടുണ്ട്. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചിത്രങ്ങളൊക്കെ കഴിഞ്ഞപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെ അഭിനയിക്കണം എന്നുള്ളത് എന്റെ വലിയ ആഗ്രഹമായിരുന്നു”. ജോജു ജോർജ് പറഞ്ഞു.
“സിനിമ ഫെസ്റ്റിവലിന് വേണ്ടി എന്നായിരുന്നു പറഞ്ഞത്. അതുകൊണ്ട് ആണ് അത്രയും ഫ്രീഡത്തിൽ അഭിനയിച്ചത്. ഒ ടി ടിയില്‍ തെറി വേർഷൻ വന്നു. ഐ എഫ് എഫ് കെയിൽ തെറിയില്ലാതെ വേർഷൻ വന്നു. പൈസ കൂടുതൽ കിട്ടിയപ്പോൾ ഇവർ തെറി വേർഷൻ ഒടിടിയ്ക്ക് കൊടുത്തു”, ലിജോ ജോസ് പുറത്തുവിട്ട തുണ്ട് കടലാസല്ല എഗ്രിമെന്റ് പുറത്തു വിടണം. ജോജു ആവശ്യപ്പെട്ടു.