തട്ടുംപുറത്ത് അച്യുതനിലെ ‘ മഴ വരുന്നുണ്ടേ ‘..ഗാനം കാണാം..

','

' ); } ?>

ലാല്‍ജോസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രം തട്ടുംപുറത്ത് അച്യുതനിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ദീപാന്‍ങ്കുരനാണ്. അനില്‍ പനച്ചൂരാന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

പുതുമുഖം ശ്രവണ ചിത്രത്തില്‍ നായികയായി എത്തുന്നു. കണ്ണൂരാണ് പ്രധാന ലൊക്കേഷന്‍. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി.നായര്‍, താരാകല്യാണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഗാനങ്ങള്‍ ബി.ആര്‍. പ്രസാദ്, അനില്‍ പനച്ചൂരാന്‍, റഫീഖ് അഹമ്മദ്. സംഗീതം ദീപാങ്കുരന്‍. റോബിരാജ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം എല്‍ജെ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.