അനശ്വരയെ ട്രോളി കൊണ്ട് പറഞ്ഞ ആശയമാണത്, അത് അനശ്വരയോടും പറഞ്ഞിരുന്നു; വിപിൻ ദാസ്

','

' ); } ?>

‘അനശ്വര രാജന്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്യുമെന്ന പ്രതീക്ഷയോടെ വ്യസന സമേതം ബന്ധമിത്രാദികള്‍’,എന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് സിനിമയുടെ നിർമാതാവായ വിപിൻ ദാസ്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുന്ന സമയം അനശ്വര രാജനുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നം നടക്കുകയായിരുന്നു. ആ സമയം നടിയെ ട്രോളി കൊണ്ട് പറഞ്ഞ ഒരു ആശയമായിരുന്നു അത്. അത്തരമൊരു പോസ്റ്റർ പുറത്തുവിടട്ടെ എന്ന് അനശ്വരയോട് ചോദിച്ചിരുന്നതായും വിപിൻ ദാസ് പറഞ്ഞു. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അങ്ങനെ പോസ്റ്ററില്‍ എഴുതാമെന്നത് എന്റെ ഐഡിയ ആയിരുന്നു. കാരണം അനശ്വരയുമായി ബന്ധപ്പെട്ട് അന്ന് അങ്ങനെ ഒരു പ്രശ്‌നം നടക്കുകയായിരുന്നല്ലോ. അനശ്വര പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞിട്ട്. ഇതൊക്കെ എപ്പോഴോ നടന്ന കാര്യമാണ്. നമ്മള്‍ ആ സമയത്ത് ഒരു ഡിസ്‌കഷന്‍ നടത്തിയിരുന്നു. വെറുതെ അനശ്വരയെ കളിയാക്കിയിട്ട് നമ്മള്‍ പറഞ്ഞതാണ്. അതൊരു കണ്ടന്റാക്കാമെന്ന പ്രതീക്ഷയില്‍ അനശ്വരയെ വിളിച്ചു. ഷെയര്‍ ചെയ്യുമല്ലോ അല്ലേ എന്ന് ചോദിച്ചു. ഞാന്‍ ആലോചിക്കട്ടെയെന്ന് അനശ്വരയും പറഞ്ഞു. നമ്മള്‍ ഇങ്ങനെ ഷെയര്‍ ചെയ്യുമെന്ന് പറഞ്ഞു. പുള്ളിക്കാരിയും വിചാരിച്ചില്ല നമ്മള്‍ ഇങ്ങനെ ചെയ്യുമെന്ന്. നമ്മള്‍ അത് ഷെയര്‍ ചെയ്തു,’ എന്ന് വിപിൻ ദാസ് പറഞ്ഞു.

വാഴ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിർമിക്കുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.