“സര്‍വ്വം മായയിലെ ആ സന്ദർഭം യഥാർത്ഥത്തിൽ നടന്നത്”; വെളിപ്പെടുത്തി അഖിൽ സത്യൻ

','

' ); } ?>

സര്‍വ്വം മായയിലെ ചില സന്ദര്‍ഭങ്ങള്‍ യഥാര്‍ഥ ജീവിത്തില്‍ നടന്ന സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് വെളിപ്പെടുത്തി സംവിധായകൻ അഖിൽ സത്യൻ. സാങ്കല്‍പ്പിക കഥകള്‍ എഴുതാൻ താൻ അത്ര മികച്ചവനല്ല എന്നും, താൻ കണ്ട മനുഷ്യരോ അല്ലെങ്കില്‍ സന്ദര്‍ഭങ്ങളോ പ്രചോദനമായി സ്വീകരിക്കാറുണ്ടെന്നും അഖിൽ സത്യൻ പറഞ്ഞു.

മായ മാത്യു എന്ന ഡെലുലുവിനോട് സഹോദരൻ ഗുഡ് ബൈ (യെസ്) പറയുന്ന രംഗമാണ് സര്‍വ്വം മായയിലെ പ്രധാന ഇമോഷണല്‍ രംഗം. തുടര്‍ന്നാണ് ഡോക്ടേഴ്‍സ് മായാ മാത്യുവിന്റെ ജീവരക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നത്. സമാനമായ സന്ദര്‍ഭവും അനുഭവവും എന്റെ അടുത്ത കുടുംബ സുഹൃത്ത് നേരിടേണ്ടിവന്നിട്ടുണ്ട്. കോമയിലുള്ള ഒരാളുടെ ജീവൻ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാൻ കുട്ടിയോട് അനുവാദം ചോദിക്കേണ്ടി വരികയാണ്. സഹിക്കാൻ പറ്റാത്ത വേദനയാണ് അത്. ആ ട്രോമാറ്റിക് സംഭവം ഒരിക്കലും ഞാൻ മറക്കില്ല. ആ സംഭവമാണ് സര്‍വം മായയിലും അതുപോലെ ഒരു രംഗം ഉപയോഗിക്കാൻ എനിക്ക് പ്രചോദനമായത്.

“നിവിൻ പോളിയുടെ വൻ തിരിച്ചുവരവാണ് സര്‍വ്വം മായയിലൂടെ സംഭവിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയിലേറേ സര്‍വ്വം മായ ഇതിനകം നേടിക്കഴിഞ്ഞു. ഒടിടിയിലും മികച്ച അഭിപ്രായവുമായി ചിത്രം സ്‍ട്രീമിംഗ് തുടരുകയാണ്. നിരീശ്വരവാദിയായ ഒരു ചെറുപ്പക്കാരനും ഒരു പ്രേതവും തമ്മിലുള്ള സൗഹൃദമാണ് സര്‍വ്വം മായയുടെ പ്രധാന കഥാ തന്തു. ഇമോഷണലായി കണക്റ്റ് ആകുന്ന ഒറ്റനവധി സന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ട്. ഡെലുലു എന്ന പ്രേതം സോഷ്യല്‍ മീഡിയയില്‍ ട്രെൻഡാണ്. ഇപ്പോഴിതാ സര്‍വ്വം മായയിലെ ചില സന്ദര്‍ഭങ്ങള്‍ യഥാര്‍ഥ ജീവിത്തില്‍ നടന്ന സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒടിടിപ്ലേയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകൻ അഖില്‍ സത്യൻ. സാങ്കല്‍പ്പിക കഥകള്‍ എഴുതാൻ ഞാൻ അത്ര മികച്ചവനല്ല. ഞാൻ കണ്ട മനുഷ്യരോ അല്ലെങ്കില്‍ സന്ദര്‍ഭങ്ങളോ പ്രചോദനമായി സ്വീകരിക്കാറുണ്ട്.” അഖിൽ സത്യൻ പറഞ്ഞു.

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്. ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്‍ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്.