മോഹൻലാൽ-ശോഭനയുടെ ‘തുടരും’: പരിഹാസ കമന്റിന് സംവിധായകൻ തരുണ്‍ മൂര്‍ത്തിയുടെ മറുപടി വൈറൽ

','

' ); } ?>

 

മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘തുടരും’ പ്രേക്ഷകർ വലിയ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ “ഷൺമുഖം” എന്ന കഥാപാത്രമായി എത്തുമ്പോൾ, ശോഭന “ലളിത” എന്ന റോളിൽ എത്തുന്നു. ഇരുവരും ഏകദേശം 20 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്.

സിനിമയുടെ സോഷ്യൽ മീഡിയ അപ്ഡേറ്റുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന്റെ ഇടയിലാണ് ശോഭനയെ പരിഹസിച്ച് വന്ന ഒരു കമന്റിന് സംവിധായകൻ തരുണ്‍ മൂര്‍ത്തി നൽകിയ മറുപടി ശ്രദ്ധേയമാകുന്നത്. “മീന ലാലേട്ടന്‍ ആണ് സൂപ്പര്‍ കോമ്പോ, ശോഭന തള്ള ആയി” എന്ന കമന്റിന് തരുണ്‍ നൽകിയ പ്രതികരണമാണ് വൈറലായിരിക്കുന്നത്.

“ആ കൈയ്യില്‍ ഇരിക്കുന്ന ചൂല് മുറ്റം അടിക്കാന്‍ മാത്രം അല്ല എന്ന് പറയാന്‍ പറഞ്ഞു ലളിത” എന്നായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ മറുപടി. മലയാളി മീഡിയ എന്ന പേജിലാണ് കമന്റ് എത്തിയത്. തരുണ്‍ മൂര്‍ത്തിയുടെ കൃത്യമായ മറുപടിക്ക് നിരവധി ആരാധകരിൽ നിന്നും കയ്യടികൾ ലഭിക്കുന്നുണ്ട്. ഏപ്രിൽ 25ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ ഒരു പക്കാ എനർജറ്റിക് പെർഫോമൻസുമായി മോഹൻലാലിനെ കാണാൻ കഴിയും.

‘ഓപ്പറേഷൻ ജാവ’യും ‘സൗദി വെള്ളക്ക’യും പോലുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം, രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മിക്കുന്നത്.