കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോക്ടർ ലക്ഷ്മി എന്നിവർ നിർമ്മിച്ച് രാഗേഷ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച “തണുപ്പ്” എന്ന സിനിമയുടെ വിജയാഘോഷം എറണാകുളം റിന്യുവൽ സെന്ററിൽ വെച്ച് നടന്നു . പ്രശസ്ത സംവിധായകൻ സിബി മലയിൽ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. സംവിധായകരായ എസ് എൻ സ്വാമി,എ കെ സാജൻ, മെക്കാർട്ടിൻ,സ്റ്റെഫി സേവ്യർ,സലാം ബാപ്പു , ബിനുൻ രാജ്,മനോജ് അരവിന്ദാക്ഷൻ, സർജ്ജുലൻ , നിർമ്മാതാവ് സാബു ചെറിയാൻ, ഈരാളി , അഭിനേതാക്കളായ സരയു മോഹൻ, ഡോക്ടർ റോണി ഡേവിഡ് , ശ്രീരഞ്ജിനി നായർ, ഗായത്രി അയ്യർ,
ഋതു മന്ത്ര, സ്വപ്ന പിള്ള, ലങ്കാലക്ഷ്മി എന്നിവർ ചേർന്ന് ” തണുപ്പ് “എന്ന സിനിമയുടെ അണിയറയിലും അരങ്ങിലുമായി സഹകരിച്ച നൂറ്റിമുപ്പതിലേറെ കലാകാരന്മാരെ ശില്പവും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
ഇരുപതിലധികം അന്താരഷ്ട്ര അവാർഡുകൾ നേടിയ തണുപ്പ് കഴിഞ്ഞ വർഷം ഗോവയിൽ നടന്ന 55ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ( IFFI ) മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. Best Debut Director of Indian Feature Film Award കാറ്റഗറിയിലേക്ക് മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏകചിത്രവും തണുപ്പാണ്. ഈ തണുപ്പിൽ ഒറ്റമനസ്സായി പരിമിതിയും പരിധിയും ചങ്കുറ്റത്താൽ മറികടന്ന് ഒന്നിച്ചവർ കർമ്മ ഫലത്താൽ ലഭിച്ച വിജയം ആഘോഷിച്ചപ്പോൾ ഓരോരുത്തരുടേയും ജീവിതത്തിൽ പുതിയ ചില പ്രതീക്ഷകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പി ആർ ഒ-എ എസ് ദിനേശ്.