
ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ജീവിതം ആസ്പദമാക്കി അഭിജിത് പന്‍സെ സംവിധാനം ചെയ്യുന്ന ‘താക്കറെ’ നാളെ പ്രദര്‍ശനത്തിന് എത്തും. പ്രശസ്ത ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ധിഖി ആണ് ബാല്‍ താക്കറെ ആയി സിനിമയില്‍ വേഷമിടുന്നത്. ചിത്രത്തില്‍ താക്കറെയുടെ ഭാര്യ തായ് താക്കറെ ആയി എത്തുന്നത് അമൃത റാവോ ആണ്. വയാ കോം 18 മോഷന്‍ പിക്ചേഴ്സ് , കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സ് സഞ്ജയ് റാവുത്ത് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം നാളെ തിയ്യേറ്ററുകളിലെത്താനിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ചടങ്ങില്‍ വെച്ച് ചിത്രത്തിന്റെ ട്രെയ്ലര് അമിതാഭ് ബച്ചന് പുറത്ത് വിട്ടിരുന്നു. തന്നെ ജീവിതത്തിലെ നിര്‍ണായക ഘട്ടത്തില്‍ രക്ഷിച്ചത് ബാല്‍ താക്കറെയാണെന്നും അദ്ദേഹത്തെ ഓര്‍മ്മിക്കുന്നുവെന്നും ബച്ചന് ചടങ്ങില്‍ വെച്ച് പറഞ്ഞു.
ഇതു വരെ മൂന്നു ബയോപിക്കുകളാണ് നവാസുദ്ദീന്‍ സിദ്ധിഖിയുടെ പേരിലുള്ളത്. നന്ദിതാ ദാസ് സംവിധാനം ചെയ്ത മാന്റോ എന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സാദത് ഹസന് മാന്റോ എന്ന പ്രശസ്ത ബംഗാളി എഴുത്തുകാരനെ അവതരിപ്പിച്ചിരുന്നു. നെറ്റഫ്ളിക്സിന്റെ സാക്രഡ് ഗെയിംസ് എന്ന വെബ് സീരീസില്‍ ഗണേഷ് ഗൈട്ടോണ്ടേ എന്ന കുപ്രസിദ്ധ അധോലോക നായകനേയും നവാസുദ്ദീന്‍ സിദ്ധിഖി അവതരിപ്പിച്ചിരുന്നു. ബാല്‍ താക്കറയുടെ സമകാലികനായിരുന്നു ഗണേഷ് ഗൈട്ടോണ്ടേ എന്നതും ശ്രദ്ധേയമാണ്.