ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ്.കെ. സമീര്‍ ചെമ്പായില്‍ എന്നിവര്‍ നിര്‍മ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തേരി മേരി എന്ന ചിത്രത്തിന്റെ ചിത്രീകരണം വര്‍ക്കലയില്‍ പൂര്‍ത്തിയായി.അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു ശേഷം ടെക്സാസ് ഫിലിം ഫാക്ടറി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.വര്‍ക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.ശ്രീനാഥ് ഭാസിയും, ഷൈന്‍ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ തെലുങ്കു നടി ശ്രീരംഗസുധയും അന്നാ രേഷ്മ രാജനുമാണ് നായികമാര്‍.
ഇര്‍ഷാദ് അലി, സോഹന്‍ സീനുലാല്‍, ബബിതാ ബാബു എന്നിവരും, നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.യൂത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്കും വികാരവിചാരങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.സംഗീതം – കൈലാസ് മേനോന്‍,അഡീഷണല്‍ സ്‌ക്രിപ്റ്റ് അരുണ്‍ കാരി മുട്ടം.ഛായാഗ്രഹണം – ബിബിന്‍ ബാലകൃഷ്ണന്‍.എഡിറ്റിംഗ് – എം.എസ്.അയ്യപ്പന്‍.കലാസംവിധാനം -സാബുറാം. മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണന്‍.കോസ്റ്റ്വും – ഡിസൈന്‍ – വെങ്കിട്ട് സുനില്‍ അസ്ലോസ്സിയേറ്റ് ഡയറക്ടേര്‍സ് – സുന്ദര്‍ എല്‍, ശരത് കുമാര്‍, കെ.ജി. -ക്രിയേറ്റീവ് ഡയറക്ടര്‍ -വരുണ്‍.ജി. പണിക്കര്‍.പ്രൊഡക്ഷന്‍ മാനേജേഴ്‌സ് – സജയന്‍ ഉദിയന്‍കുളങ്ങര-സുജിത്.വി.എസ്.പ്രൊഡക്ഷന്‍ കണ്‍ടോളര്‍ – ബിനു മുരളി.വര്‍ക്കല, കോവളം 1 കന്യാകുമാരി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു ‘വാഴൂര്‍ ജോസ്.ഫോട്ടോ – ശാലു പേയാട്.