പുതിയ ചിത്രം പ്രഖ്യാപിച്ച് തരുൺമൂർത്തി; ഫഹദ് ഫാസിൽ, നസ്ലെൻ, ഗണപതി, അർജുൻ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ

','

' ); } ?>

തന്റെ അടുത്ത സിനിമയായി “ടോർപിഡോ” എന്ന പേരിലുള്ള ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ തരുൺ മൂർത്തി. ഫഹദ് ഫാസിൽ, നസ്ലെൻ, ഗണപതി, അർജുൻ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന് രചന ഒരുക്കിയത് ബിനു പപ്പുവാണ്.

തരുൺ മൂർത്തിയും ബിനു പപ്പുവും തമ്മിലുള്ള “ഓപ്പറേഷൻ ജാവ” മുതൽ ഉള്ള കൂട്ടുകെട്ട് ഇനിയും തുടരുമെന്ന് ബിനു പപ്പു പറഞ്ഞിരുന്നു. . ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാമും, എഡിറ്റിംഗ് വിവേക് ഹർഷനും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ് (സൗണ്ട് ഡിസൈൻ), ഗോകുൽ ദാസ് (ആർട്ട് ഡയറക്ഷൻ) എന്നിവരും പ്രോജക്ടിന്റെ ഭാഗമാണ്.

അതേസമയം തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന തരുൺ മൂർത്തിയുടെ അവസാന ചിത്രം “തുടരും” വലിയ വിജയമാണ് നേടിയിരിക്കുന്നത്. പ്രദർശനം തുടങ്ങിയ ആറാം ദിവസം തന്നെ ചിത്രം 100 കോടി ക്ലബിൽ എത്തി. ഒരു മാസത്തിനുള്ളിൽ 100 കോടി ക്ലബിൽ എത്തുന്ന മോഹൻലാൽ അഭിനയിച്ച രണ്ടാമത്തെ ചിത്രമായി തുടരും മാറിയിട്ടുണ്ട്.

മോഹൻലാൽ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, അദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങളിലും പ്രകടനത്തിലും തിയേറ്ററുകൾ കയ്യടി കൊണ്ട് മുഴങ്ങിയിരുന്നു. പ്രകാശ് വർമ്മ അവതരിപ്പിച്ച വില്ലൻ വേഷവും പ്രേക്ഷകരിൽ നിന്നു മികച്ച അഭിപ്രായങ്ങളാണ് നേടിയത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒട്ടനവധി പുതുമുഖങ്ങളെയും സിനിമ അവതരിപ്പിക്കുന്നുണ്ട്.

അതേ സമയം കഴിഞ്ഞ ദിവസം ‘തുടരും’ ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . 2.9 കോടിയാണ് തുടരും ഇതുവരെ കർണാടകയിൽ നിന്നും നേടിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും 1.6 കോടിയും നോർത്ത് ഇന്ത്യൻ മാർക്കറ്റിൽ നിന്നും 1.75 കോടിയുമാണ് സിനിമയുടെ സമ്പാദ്യം. മലയാളത്തിനോടൊപ്പം ചിത്രത്തിന്റെ തെലുങ്ക് പതിപ്പും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമാണ് സിനിമയുടെ തെലുങ്ക് വേർഷനും ലഭിക്കുന്നത്. ആന്ധ്ര / തെലങ്കാനയിൽ നിന്ന് തുടരുമിന്റെ മലയാളം പതിപ്പ് 35 ലക്ഷം നേടിയപ്പോൾ തെലുങ്ക് വേർഷൻ 50 ലക്ഷം കടന്നു. ഇതോടെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും തുടരുമിന്റെ നേട്ടം 7.10 കോടിയായി. ആദ്യ ദിനം വെറും 90 ലക്ഷം മാത്രമായിരുന്നു സിനിമയ്ക്ക് നേടാനായത്. ചിത്രം മൂന്ന് ദിവസം കൊണ്ട് 69 കോടിയിലധികം രൂപ നേടിയതായാണ് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമ 100 കോടി കളക്ഷൻ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം