രജനീകാന്ത്-ഷങ്കര്‍ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം 2.0ന്റെ വ്യാജപതിപ്പ് റിലീസ് ദിവസം തന്നെ പുറത്തിറക്കി തമിഴ് റോക്കേഴേസ്. നെറ്റില്‍ നിന്ന് ഒരു ദിവസം കൊണ്ടുതന്നെ രണ്ടായിരത്തോളം പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. റിലീസിന് മുന്‍പ് തന്നെ 2.0 തങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് തമിഴ് റോക്കേഴ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ പ്രത്യേക ടെക്‌നിക്കല്‍ വിഭാഗത്തെ തന്നെ ഇത് തടയാനായി നിയോഗിക്കുകയും ചെയ്തിരുന്നു.
രാവിലെ 11.30നാണ് ചിത്രം തമിള്‍ റോക്കേഴ്‌സില്‍ അപ്‌ലോഡ് ചെയ്തത്. 600 കോടി രൂപ മുതല്‍ മുടക്കിയാണ് 2.0 തയ്യാറാക്കിയിരിക്കുന്നത്.എച്ച്ഡി സമാനമായ ഗുണമേന്‍മയാണ് ഇന്റര്‍നെറ്റ് പതിപ്പിനുള്ളത്. 2.5 ജിബി മുതല്‍ 250 എംബി വരെ വലിപ്പമുള്ള അഞ്ച് വേര്‍ഷനുകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഏതാനും ദിവസം മുന്‍പ് ഇറങ്ങിയ വിജയ് ചിത്രമായ സര്‍ക്കാറും റിലീസിനു തൊട്ടു പിന്നാലെ നെറ്റിലെത്തിയിരുന്നു.പോയ വര്‍ഷങ്ങളില്‍ വിവിധ ഭാഷകളിലായി നൂറുകണക്കിന് ചിത്രങ്ങളാണ് റിലീസിന് തൊട്ടു പിന്നാലെ തമിഴ് റോക്കേഴ്‌സ് നിയമവിരുദ്ധമായി തങ്ങളുടെ വെബ്‌സൈറ്റിലെത്തിച്ചത്.